വാനര വസൂരി കൂടുതലായി കണ്ട് വരുന്നത് സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ ആണെന്ന് ലോകാരോഗ്യ സംഘടനയും, ആരോഗ്യ വിദഗ്ദ്ധന്മാരും മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) യൂറോപ്പിന്റെ ഡയറക്ടർ ഡോ ഹാൻസ് ക്ലൂഗെ പറയുന്നതനുസരിച്ച് വാനര വസൂരി സ്ഥിരീകരിച്ചവരിൽ 99 ശതമാനം പേരും സ്വവർഗാനുരാഗികളായ പുരുഷന്മാരാണ്. യുകെ യിലെ കണക്കുകൾ ചൂണ്ടികാട്ടിയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
അതേസമയം യുകെയിൽ വാനര വസൂരി സ്ഥിരീകരിച്ചവരിൽ മുമ്പ് കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമായ ലക്ഷണങ്ങൾ ഇപ്പോൾ കണ്ട വരുന്നതായി ആരോഗ്യ വിദഗ്‌ദ്ധന്മാർ പറയുന്നു. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കാണ് കൂടുതലും രോഗബാധയുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?
രോഗബാധ സ്ഥിരീകരിച്ചവരിൽ 94 ശതമാനം പേർക്കും ജനനേന്ദ്രിയ, ഗുദ മേഖലകളിൽ ചിരങ്ങുകൾ വരുന്നുണ്ട്. ലൈംഗിക ബന്ധ സമയത്ത് ചർമ്മങ്ങൾ തമ്മിലുള്ള കോൺടാക്ട് മൂലമാണ് രോഗം പകരുന്നതെന്ന് കണ്ടെത്തിയിട്ടൂണ്ട്. എന്നാൽ ഇപ്പോൾ വാനര വസൂരിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ പനിയും ക്ഷീണവും കൂടുതലായി കാണിക്കുന്നില്ല. 57 ശതമാനം പേരിൽ മാത്രമാണ് പനി രോഗലക്ഷണമായി കാണിച്ചിട്ടുള്ളത്.
വാനര വസൂരിയും ചിക്കൻ പോക്സും തമ്മിൽ ബന്ധമുണ്ടോ?
ചിക്കൻപോക്‌സായി തെറ്റിദ്ധരിപ്പിക്കാവുന്ന ലക്ഷണങ്ങളാണ് വാനര വസൂരിക്കുള്ളത്. ചിക്കൻപോക്‌സ് പോലെ കുരങ്ങ് പനിക്കും ചൊറിച്ചിലുള്ള വെള്ളം കെട്ടിനിൽക്കുന്ന രീയിലുള്ള കുമിളകൾ ശരീരത്തിലുണ്ടാകും. എന്നാൽ, ചിക്കൻപോക്സിൽ നിന്ന് വ്യത്യസ്തമായ വൈറസാണ് മങ്കിപോക്സിന് കാരണമാകുന്നത്. വസൂരി വൈറസുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന 1980-ൽ വസൂരി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടതായി പ്രഖ്യാപിച്ചു. കുരങ്ങ് പനിയും വസൂരിയും തമ്മിലുള്ള പ്രാഥമിക വ്യത്യാസം കുരങ്ങ് പനി ലിംഫ് നോഡുകളുടെ വീക്കത്തിന് കാരണമാകുന്നു എന്നതാണ്. കൈപ്പത്തികൾ, പാദങ്ങൾ, വായയുടെ ഉൾഭാഗം എന്നിവയുൾപ്പെടെ ശരീരത്തിലുടനീളം കുമിളകൾ പ്രത്യക്ഷപ്പെടുന്നു. അണുബാധയുടെ അഞ്ച് മുതൽ 21 ദിവസങ്ങൾക്കിടയിലാണ് സാധാരണയായി കുരങ്ങ് പനി ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ ഇത് ഭേദമാകാറുണ്ട്.
വാനര വസൂരിക്ക് വാക്സിൻ ഉണ്ടോ?
വസൂരി ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ആന്റിവൈറൽ മരുന്ന് ഉപയോഗിച്ചാണ് കുരങ്ങ് പനി ചികിത്സയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. രണ്ട് രോഗങ്ങളും ഒരേ രീതിയിൽ ഉള്ളതായതിനാൽ വസൂരിക്കുള്ള വാക്സിനുകൾ കുരങ്ങ് പനിക്ക് എതിരെ സംരക്ഷണം നൽകിയേക്കാം. വസൂരി വാക്സിനേഷൻ സ്വീകരിക്കുന്ന ആളുകൾക്ക് വാനര വസൂരിക്കെതിരെ സംരക്ഷണം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നതായോ വ്യക്തമായ സ്ഥിരീകരണങ്ങൾ ലഭിച്ചതായോ റിപ്പോർട്ടുകളില്ല. 1980-ൽ വസൂരിക്കെതിരായ വാക്സിനേഷൻ അവസാനിച്ചതിനുശേഷം 40-50 വയസ്സിന് താഴെയുള്ള ആളുകൾ വസൂരിക്കെതിരെ കുത്തിവയ്പ്പ് നടത്തിയിരിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...