കറാച്ചി:ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്ന പ്രസ്ഥാവന പാക് വിദേശകാര്യമന്ത്രാലയം തിരുത്തി.
പാകിസ്ഥാനില്‍ ദാവൂദ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്ന കാര്യം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയയാതിന് പിന്നാലെയാണ്
പാകിസ്ഥാന്‍ വിദേശകാര്യമാന്ത്രാലയം പറഞ്ഞത് തിരുത്തി രംഗത്ത് വന്നത്.
യുഎന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്ന് പാകിസ്താന്‍ വിശദീകരിക്കുന്നു.
ആ പട്ടികയില്‍ പറയുന്ന എല്ലാവരും പാകിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ലെന്നും പാകിസ്ഥാന്‍ പറയുന്നു.
പാകിസ്ഥാനിലെ കറാച്ചിയില്‍ ദാവൂദ് താമസിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ ആദ്യം സമ്മതിച്ചിരുന്നു.
ദാവൂദ് ഇബ്രാഹിമിന് മൂന്ന് വസതികളും നിരവധി പാസ്പ്പോര്‍ട്ടുകളും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ
പുറത്ത് വന്നിരുന്നു.
ഇത് നാളുകളായുള്ള ഇന്ത്യയുടെ വാദങ്ങള്‍ ശരിവെയ്ക്കുന്ന നിലപാടായി വ്യാഖ്യാനിക്കപെടുമെന്ന് തിരിച്ചറിഞ്ഞാണ്
പാകിസ്ഥാന്‍റെ മലക്കം മറിച്ചില്‍.
പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് തിരുത്തിയെങ്കിലും ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
ദാവൂദ് ഇബ്രാഹിമിനെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്താകുന്നത് തങ്ങളെ പ്രതിരോധത്തില്‍ ആക്കുമെന്ന് പാകിസ്ഥാന്‍ ഭയപ്പെടുന്നു.
കഴിഞ്ഞ ദിവസം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകരര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി
കൊണ്ട് പാകിസ്ഥാന്‍ പട്ടിക പുറത്ത് വിട്ടിരുന്നു.
ഇതില്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ മേല്‍വിലാസവും ഉണ്ടായിരുന്നു,ദാവൂദ് ഇബ്രാഹിം,ഹാഫിസ് സയിദ്,മസൂദ് അസര്‍ എന്നിവര്‍
ഉള്‍പ്പെടെ 12 കൊടും ഭീകരരുടെ സ്വത്ത് കണ്ട് കെട്ടാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചത്.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരായ ഐക്യരാഷ്ട്ര സഭയുടെ നടപടിയുടെ ഭാഗമായാണ് പാകിസ്ഥാന്‍
ഭീകരരുടെ പട്ടിക പുറത്ത് വിട്ടത്.
അതേസമയം അന്താരാഷ്‌ട്ര സമൂഹത്തെ കബളിപ്പിക്കുന്ന നടപടിയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍
യു എന്നിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി പട്ടിക പുറത്ത് വിട്ടെങ്കിലും ഈ പട്ടികയില്‍ പറയുന്നവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ പാകിസ്ഥാന്‍റെ
ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നുറപ്പാണ്.
വര്‍ഷങ്ങളായി ഈ ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുകയാണെന്ന് ഇന്ത്യ അന്താരാഷ്‌ട്ര വേദികളിലടക്കം പറയുകയാണ്.
ദാവൂദ് ഇബ്രാഹിമിന് പാകിസ്താന്‍ അഭയം നല്‍കുകയാണെന്നും അയാള്‍ കറാച്ചിയിലുണ്ടെന്നും ഇന്ത്യ പറയുമ്പോള്‍
പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു,അതുകൊണ്ട് കൂടിയാണ് പാകിസ്ഥാന്‍റെ ഈ മലക്കം മറിച്ചില്‍,ദാവൂദ് കറാച്ചിയില്‍
ഉണ്ടെന്ന് സമ്മതിച്ചാല്‍ ദാവൂദിനെ വിട്ട് കിട്ടണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെയ്ക്കുമെന്നും പാകിസ്ഥാന് ആശങ്കയുണ്ട്.