video: ഇന്ത്യയെ കണ്ടു പഠിക്കൂ; പാക്‌ വിദ്യാര്‍ത്ഥികള്‍

ചൈനയില്‍ കുടുങ്ങികിടക്കുന്ന 2000 ത്തിലേറെ പാക് വിദ്യാര്‍ത്ഥികളാണ് ആരുടെയെങ്കിലും സാഹായത്തിനായി കേണപേക്ഷിക്കുന്നത്.   

Last Updated : Feb 2, 2020, 03:08 PM IST
video: ഇന്ത്യയെ കണ്ടു പഠിക്കൂ; പാക്‌ വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: വുഹാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ ഡല്‍ഹിയിലെത്തിച്ചപ്പോള്‍ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്ന പാക്‌ വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചൈനയില്‍ കുടുങ്ങികിടക്കുന്ന 2000 ത്തിലേറെ പാക് വിദ്യാര്‍ത്ഥികളാണ് ആരുടെയെങ്കിലും സാഹായത്തിനായി കേണപേക്ഷിക്കുന്നത്. 

തങ്ങളെ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥന പാക്കിസ്ഥാന്‍ അപ്പാടെ നിരാകരിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ വിദ്യാര്‍ത്ഥികള്‍.

സ്വന്തം പൗരന്മാരെ നിരാകരിച്ച പാക് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വുഹാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന അധികൃതരുടെ വീഡിയോ ഒരു വിദ്യാര്‍ത്ഥി പങ്കുവെച്ചിരുന്നു.

 

 

തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ പാക് പൗരന്മാര്‍ ഇക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് മാതൃകയാണക്കണമെന്ന് ഇമ്രാന്‍ഖാനോട് പറയുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

 

 

കൊറോണ വൈറസ് ബാധിച്ച് വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് അതിന്റെ സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ ഭാഗമാണ്. 

എന്നാല്‍ ഈ പാക് നിലപാടില്‍ കടുത്ത നീരസമാണ് വുഹാനില്‍ അകപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്. വുഹാനിലെ വിവിധ സര്‍വകലാശാലകളിലായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Trending News