കറാച്ചി: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടുക്കം രേഖപ്പെടുത്തി. ഇ വാനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് നിയമ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ചു.
കാഷ്മീരിലെ വിഘടനവാദി നേതാക്കളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന വിഷയത്തിലും പാക് പ്രധാനമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. അക്രമ സംഭവങ്ങളെ തടയാന്‍ നേതാക്കളെ തടങ്കലില്‍ ആക്കിയിരിക്കുന്നത് മനുഷ്യവകാശ സ്വയം നിർണയാവകാശം വേണമെന്ന ജമ്മു-കശ്മീർ ജനതയുടെ ആവശ്യത്തെ അടിച്ചമർത്തൽ നടപടികളിലൂടെ തടയാനാവില്ലെന്ന് ഷെരീഫ് പറഞ്ഞു.
ബുര്‍ഹന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ രോക്ഷകുലരായ ജനക്കൂട്ടം സൈന്യത്തിനുനേരേ തുടരുന്ന കലാപത്തില്‍ ഇതുവരെ 23 പേരാണ് മരിച്ചത്. കശ്മീരിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയായിരുന്നു വാനി. ഇയാൾ നേരിട്ട് ആക്രമണങ്ങളിൽ പങ്കെടുക്കാറില്ലായിരുന്നുവെങ്കിലും കൊടുംഭീകരതയുടെ നായകനായിരുന്നു.