Paracetamol Sales: വർഷം 5000 ആത്മഹത്യകൾ, പാരസെറ്റാമോളോ കാരണം? നിരോധനമടക്കം പരിശോധിക്കാൻ യുകെ

അതേസമയം രാജ്യത്ത് കടകളിൽ നിന്ന് പാരസെറ്റാമോൾ വാങ്ങുന്ന അളവ് കുറയ്ക്കാൻ സാധിച്ചാൽ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്ന നിഗമനത്തിലാണ് വിദഗ്ദ്ധർ

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 03:21 PM IST
  • 16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർക്ക് മാത്രമെ ഇത് വിൽക്കാൻ പാടുള്ളു
  • 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിൽ ഉണ്ടാവുക
  • പാരസെറ്റാമോൾ കഴിക്കുന്നത് വഴി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്
Paracetamol Sales: വർഷം 5000 ആത്മഹത്യകൾ, പാരസെറ്റാമോളോ കാരണം? നിരോധനമടക്കം പരിശോധിക്കാൻ യുകെ

ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാനുള്ള നീക്കവുമായി യു കെ .ദേശീയ തലത്തിലെ  ആത്മഹത്യ പ്രതിരോധമെന്ന നിലയിലാണ് രാജ്യത്തിൻറെ നടപടി. രാജ്യത്തുടനീളം വിവിധ സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യാ പ്രവണതകൾക്കെതിരെയുള്ള ജാഗ്രതാ സംവിധാനങ്ങളും നിലവിൽ ആലോചനയിലുണ്ട്.

അതേസമയം രാജ്യത്ത് കടകളിൽ നിന്ന് പാരസെറ്റാമോൾ വാങ്ങുന്ന അളവ് കുറയ്ക്കാൻ സാധിച്ചാൽ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്ന നിഗമനത്തിലാണ് വിദഗ്ദ്ധർ . നിലവിൽ രണ്ട് പാക്കറ്റ് പാരസെറ്റാമോൾ വരെയാണ് കടകളിൽ നിന്ന് ലഭ്യമാവുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിൽ ഉണ്ടാവുക. 16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർക്ക് മാത്രമെ ഇത് വിൽക്കാൻ പാടുള്ളു.

ALSO READ: പിസ കഴിക്കാൻ കേറിയ കടയിൽ കേക്ക് മുറിച്ചതിന് 1300 രൂപ ബില്ല്; റെസ്റ്റോറൻറ് ഞെട്ടിച്ചു

 

ഇതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ മെഡിസിൻ ആന്റ് ഹെൽത്ത് കെയർ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് 2018-ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം രാജ്യത്ത് ആത്മഹത്യകളിൽ കൂടുതലും പാരസെറ്റാമോൾ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്.

അതേസമയം പാരസെറ്റാമോൾ കഴിക്കുന്നത് വഴി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്. അമിതമായ പാരസെറ്റാമോൾ ഉപയോഗം കരൾ തകരാറിലാകാൻ കാരണമാവുമെന്ന് ചില
 പഠനങ്ങൾ കണ്ടെത്തിയിരുന്നു.രാജ്യത്ത് വർഷം 5000 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് നാഷണൽ ഹെൽത്ത് സർവീസും വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News