ഇസ്ലാമാബാദ്: പാകിസ്ഥാനിൽ (Pakistan) കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിനം രണ്ട് കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. ശിശു സംരക്ഷണ സംഘടനയായ സാഹിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ (Media) റിപ്പോർട്ട് ചെയ്യുന്നു.
ജിയോ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി മുതൽ ജൂൺ വരെ ഓരോ മാസവും ശരാശരി പത്തിലധികം കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് സഹിൽ പുറത്ത് വിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (Sexual abuse), തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ കാണാതാകൽ, നേരത്തെയുള്ള നിർബന്ധിത വിവാഹങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. 81 ദൈനംദിന ദേശീയ, പ്രാദേശിക ദിനപത്രങ്ങൾ എന്നിവയിൽ വന്ന റിപ്പോർട്ടുകളും പരിശോധിച്ചു.
ALSO READ: Afghan judges: അഫ്ഗാനിൽ ജയിൽ മോചിതരായവർ വനിതാ ജഡ്ജിമാരെ വേട്ടയാടുന്നതായി റിപ്പോർട്ട്
റിപ്പോർട്ടിൽ പാകിസ്താനിലെ നാല് പ്രവിശ്യകളിലും നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം 1,896 ബാലപീഡന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1,084 കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, 523 തട്ടിക്കൊണ്ടുപോകൽ, 238 കുട്ടികൾ കാണാതായ കേസുകൾ, 51 ശൈശവ വിവാഹങ്ങൾ എന്നിവ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇരകളിൽ 53 ശതമാനം (1,013) പെൺകുട്ടികളും 47 ശതമാനം (883) ആൺകുട്ടികളുമാണ്. മൊത്തം കേസുകളിൽ 60 ശതമാനം പഞ്ചാബിൽ നിന്നും ആറ് ശതമാനം തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ALSO READ: Afghanistan: സ്വകാര്യ സർവ്വകലാശാലകളിലെ പെൺകുട്ടികൾക്ക് മാർഗരേഖ പുറത്തിറക്കി Taliban
1996 മുതൽ, ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസി സാഹിൽ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെയാണ് പ്രധാനമായും സാഹിൽ പ്രവർത്തിക്കുന്നതെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...