Michigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽ

Michigan mass shooting: ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 02:50 PM IST
  • വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിര്‍ത്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • സംഭവസ്ഥലത്ത് നിന്ന് കൈതോക്ക് കണ്ടെടുത്തു
  • ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല
Michigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽ

യുഎസ്: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി.

മിഷിഗനിലെ ഒരു പാർക്കിലാണ് ആക്രമണം ഉണ്ടായത്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിര്‍ത്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് കൈതോക്ക് കണ്ടെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ALSO READ: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 23 മലയാളികളെ തിരിച്ചറിഞ്ഞു

വെടിവെപ്പില്‍ എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News