സ്പെയിന്‍ തിരഞ്ഞെടുപ്പ് : പീപ്പിള്‍സ്‌ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് ; വീണ്ടും തൂക്ക് സഭക്ക് സാധ്യത

സ്‌പെയിന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പീപ്പിള്‍സ്‌പാര്‍ട്ടി(പിപി) കൂടുതല്‍ സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ല.  കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലും ഒരു പാർട്ടിക്കും  കേവല ഭൂരിപക്ഷം നേടാനായില്ല. ആക്റ്റിങ് പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടിക്ക്​ 137 സീറ്റുകൾ ലഭിച്ചു. 350 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന്​ 176 സീറ്റുകളാണ്​ വേണ്ടത്​. .നിലവിലെ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടി 90 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇടതു പാര്‍ട്ടി പോഡമോസ് 71 സീറ്റുകളും സിറ്റിസണ്‍ പാര്‍ട്ടി 32 സീറ്റുകളും നേടി. സോഷ്യലിസ്​റ്റുകളെ പിന്തള്ളി ഇടതുസഖ്യം രണ്ടാമതെത്തുമെന്നായിരുന്നു എക്​സിറ്റ്​ പോൾ ഫലങ്ങൾ.ആറു മാസത്തിനിടെ രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പിനും സ്​പെയിനിലെ രാഷ്​ട്രീയ അനിശ്ചിതത്വം പരിഹരിക്കാനായില്ല.

Last Updated : Jun 27, 2016, 11:37 AM IST
സ്പെയിന്‍ തിരഞ്ഞെടുപ്പ് : പീപ്പിള്‍സ്‌ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് ; വീണ്ടും തൂക്ക് സഭക്ക് സാധ്യത

 മഡ്രിഡ്​: സ്‌പെയിന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പീപ്പിള്‍സ്‌പാര്‍ട്ടി(പിപി) കൂടുതല്‍ സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ല.  കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലും ഒരു പാർട്ടിക്കും  കേവല ഭൂരിപക്ഷം നേടാനായില്ല. ആക്റ്റിങ് പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടിക്ക്​ 137 സീറ്റുകൾ ലഭിച്ചു. 350 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന്​ 176 സീറ്റുകളാണ്​ വേണ്ടത്​. .നിലവിലെ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടി 90 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇടതു പാര്‍ട്ടി പോഡമോസ് 71 സീറ്റുകളും സിറ്റിസണ്‍ പാര്‍ട്ടി 32 സീറ്റുകളും നേടി. സോഷ്യലിസ്​റ്റുകളെ പിന്തള്ളി ഇടതുസഖ്യം രണ്ടാമതെത്തുമെന്നായിരുന്നു എക്​സിറ്റ്​ പോൾ ഫലങ്ങൾ.ആറു മാസത്തിനിടെ രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പിനും സ്​പെയിനിലെ രാഷ്​ട്രീയ അനിശ്ചിതത്വം പരിഹരിക്കാനായില്ല.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് രാജ്യത്തെ നാലു പ്രധാന പാര്‍ട്ടികള്‍ക്ക് ധാരണയിലത്തൊനായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള മരിയാനൊ രജോയ്യുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു.  ഇതിനിടെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവും ഉയര്‍ന്നതോടെ ഭരണപ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന കക്ഷികളാണ് പോപുലര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും. അഴിമതി ആരോപണം പോപുലര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിരുന്നു. രജോയിക്കൊ പോപുലര്‍ പാര്‍ട്ടിക്കോ പിന്തുണ നല്‍കില്ലെന്ന്  സോഷ്യലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ്​ രാജ്യത്ത് ഭരണപ്രതിസന്ധി രൂക്ഷമായത്​.ബ്രെക്‌സിറ്റിനുശേഷം ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു സ്‌പെയിനിലേത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണമെന്ന ആവശ്യമാണ് യുവാക്കള്‍ ഉയര്‍ത്തിയത്.

Trending News