അഫ്ഗാനിസ്ഥാൻ:അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹെറാത്ത് പ്രവിശ്യയിലെ എമർജൻസി റിലീഫ് ടീം തലവൻ മുഹമ്മദ് സാഹിർ നൂർസായി പറഞ്ഞു. ദുരിതബാധിത മേഖലകളിലേക്ക് ഇനിയും എത്തിചേരാൻ സാിക്കാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
കഴിഞ്ഞ ഒക്ടോബർ 7നാണ് അഭ്ഗാനിസ്ഥാനെ പിടിച്ചു കുലുക്കിയ ഭൂകമ്പം അഫ്ഗാനിൽ ഉണ്ടായത് ഗ്രാമങ്ങളും, സ്കൂളുകളും, ആരോഗ്യ കേന്ദ്രങ്ങളുമടക്കം പ്രകമ്പനത്താൽ നിലംപരിശായ ഭൂകമ്പത്തിൽ 1000ത്തിൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.