മോസ്കോ: ഉക്രെയിൻ, റഷ്യൻ അതിർത്തിയിൽ ഷെല്ലാക്രമണം നടത്തിയെന്ന് ആരോപണവുമായി ക്രെംലിൻ. കിഴക്കൻ ഉക്രെയിൻ അതിർത്തിയിലെ റഷ്യയുടെ ബോർഡർ ഫോഴ്സ് സ്ഥാപിച്ച സൈനിക പോസ്റ്റ് ഷെല്ലാക്രമണത്തിൽ തകർന്നു എന്ന് ക്രംലിൻ അരോപിച്ചു. എന്നാൽ റഷ്യയുടെ ആരോപണം ഉക്രെയിൻ നിഷേധിക്കുകയും ചെയ്തു.
ഇന്ന് ഫെബ്രുവരി 21ന് റഷ്യൻ പ്രദേശിക സമയം രാവിലെ 9.50നാണ് ആക്രമണം ഉണ്ടായതെന്നും ഉക്രെയിൻ റഷ്യ അതിർത്തിയിൽ 150 മീറ്റർ അകലം മാറി സ്ഥാപിച്ച സൈനിക പോസ്റ്റ് ആക്രമണത്തിൽ തകർന്നതെന്നാണ് ക്രെംലിൻ ആരോപിക്കുന്നത്. ഷെല്ലാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്ത് വിട്ടു.
ALSO READ : Ukraine Crisis : ഇന്ത്യൻ പൗരന്മാരോട് ഉക്രെയിൻ വിടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം
അതേസമയം റഷ്യയുടെ ആരോപണം ഉക്രെയിൻ നിഷേധിക്കുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നം ഗുരുതരമാകാതിരിക്കാൻ സേനയുടെ ഭാഗത്ത് നിന്ന് യാതൊരു ആക്രമണം ഉണ്ടാകാൻ പാടില്ലയെന്ന കർശന നിർദേശമാണ് നൽകിട്ടുള്ളതെന്ന് ഉക്രെയിൻ അറിയിച്ചു. ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ചാണ് ഉക്രെയിൻ സേന ക്രെംലിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞിരിക്കുന്നത്.
അതേസമയം റഷ്യയുടെ പിന്തുണയുള്ള ഉക്രെനിയൻ വിഘടനവാദികൾ ഈ കിഴക്കൻ മേഖലയിൽ ഷെല്ലാക്രമണം നടത്താറുണ്ടെന്ന് ഉക്രെയിൻ അറിയിക്കുകയും ചെയ്തു. ഇതെ തുടർന്ന് വിഘടനവാദികളും ഉക്രെയിൻ സേനയും തമ്മിലുള്ള വെടിനിർത്തിൽ കരാർ പല തവണ ലംഘിക്കേണ്ടി വന്നിട്ടുണ്ട്. ശനിയാഴ്ച വിഘടനവാദികളുടെ ആക്രമണത്തിൽ രണ്ട് ഉക്രെനിയൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ഇരുരാജ്യങ്ങൾക്കിടിയിൽ പ്രശ്നം ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് ഉക്രെയിൻ വിടാൻ വിദേശകാര്യം മന്ത്രാലയം നിർദേശം നൽകി. ഇത് രണ്ടാം തവണയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നിർദേശം നൽകുന്നത്. ക്രെയിനുള്ള ഇന്ത്യൻ പൗരന്മാരും എല്ലാ വിദ്യാർഥികളും എത്രയും വേഗം രാജ്യം വിടണമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.