Viral Video : ജനലിൽ കൂടി വീഴാനൊരുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അതിസാഹസിക വീഡിയോ

Viral Baby Rescue Video : വീഡിയോ അമേസിങ് 99 എന്ന ഫേസ്‌ബുക്ക് പേജിൽ റൂബി കെ9 എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്.   

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 04:30 PM IST
  • വീഡിയോ അമേസിങ് 99 എന്ന ഫേസ്‌ബുക്ക് പേജിൽ റൂബി കെ9 എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്.
  • കുട്ടി വീഴുന്നത് കാണുമ്പോൾ വീണാൽ പിടിക്കാൻ ആളുകൾ തയ്യാറായി നിൽക്കുന്നുണ്ടെങ്കിലും തല കുടുങ്ങി കിടക്കുന്നത് കാരണം കുട്ടി താഴെ വീഴുന്നില്ല.
  • ഇതിനോടകം തന്നെ 10 മില്ലിയണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
Viral Video : ജനലിൽ കൂടി വീഴാനൊരുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അതിസാഹസിക വീഡിയോ

സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി നിരവധി വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. കൂടാതെ ദിനം പ്രതി നടക്കുന്ന ചെറിയ സംഭവങ്ങളുടെ മുതൽ സാമൂഹിക പ്രസക്തി ഉള്ള സംഭവങ്ങളുടെ   വീഡിയോകൾ വരെ നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടാറുമുണ്ട്. വളരെ വിചത്രമായ കാര്യങ്ങളും, ചിരിപ്പിക്കുന്ന അബദ്ധങ്ങളും, മൃഗങ്ങളുടെ വീഡിയോകളും, ചില അപകടങ്ങളുടെ വീഡിയോകളും ഒക്കെ ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. ഇത്തരത്തിൽ ആളുകളെ പേടിപ്പിക്കുകയും ടെൻഷൻ അടിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 ജനലിന്റെ കമ്പിയിൽ തല കുടുങ്ങി താഴെ വീഴാനായി കിടക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒന്നാം നിലയിലെ ജനലിന്റെ അഴികൾക്ക് ഇടയിലൂടെ കുഞ്ഞ് പുറത്തുവന്നതാണ് അപകടത്തിന് കാരണമായത്. എന്നാൽ കുഞ്ഞ് താഴെ വീണതുമില്ല. പകരം ജനലിന്റെ കമ്പികൾക്ക് ഇടയിൽ തലകുടുങ്ങി അവിടെ തന്നെ തൂങ്ങി കിടക്കുകയാണ്. തൂങ്ങി കിടക്കുന്നതിനോടൊപ്പം തന്നെ കമ്പിൽ തൂങ്ങി കിടക്കുന്നത് കൊണ്ട് കുഞ്ഞിന് ശ്വസിക്കാനും മറ്റും നേരിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. അയൽവാസികളാണ് അതിസാഹസികമായി കുട്ടിയ താഴെ വീഴാതെ രക്ഷപ്പെടുത്തുന്നത്.

ALSO READ:  Viral Video : ലോകത്തിലെ ഏറ്റവും കുഞ്ഞൻ പൂച്ചയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

വീഡിയോ അമേസിങ് 99 എന്ന ഫേസ്‌ബുക്ക് പേജിൽ റൂബി കെ9 എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. കുട്ടി വീഴുന്നത് കാണുമ്പോൾ വീണാൽ പിടിക്കാൻ ആളുകൾ തയ്യാറായി നിൽക്കുന്നുണ്ടെങ്കിലും തല കുടുങ്ങി കിടക്കുന്നത് കാരണം കുട്ടി താഴെ വീഴുന്നില്ല. ഒടുവിൽ ഒരു ഏണിയുടെ മുകളിൽ കേറി ഒരു താഴെ നിന്ന് കുഞ്ഞിന് താങ് കൊടുത്ത് ജനലിന് ഉള്ളിൽ കൂടി കുട്ടിയെ വലിച്ചെടുക്കുകയാണ്. വീഡിയോ കണ്ട് കഴിയുമ്പോഴാണ് കുട്ടിക്ക് ഒരു ആശ്വാസം തോന്നുന്നത്. ഇതിനോടകം തന്നെ  10 മില്ലിയണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News