പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടി തിരുത്തണമെന്ന് അമേരിക്കയും സഖ്യകക്ഷികളും; സംയുക്തപ്രസ്താവന പുറത്തിറക്കി

പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 09:04 AM IST
  • താലിബാന്റെ നടപടി അഫ്ഗാൻ ജനതയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും നൽകിയ ഉറപ്പിന് വിരുദ്ധമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി
  • ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് തീരുമാനം
  • അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അഫ്ഗാനിസ്ഥാന്റെ സാമൂഹിക ഐക്യത്തിനും സാമ്പത്തിക വളർച്ചയ്ക്കും തിരിച്ചടിയാകും
  • ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദരവ് നേടുന്നതിനുള്ള അവസരത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടി തിരുത്തണമെന്ന് അമേരിക്കയും സഖ്യകക്ഷികളും; സംയുക്തപ്രസ്താവന പുറത്തിറക്കി

വാഷിങ്ടൺ: അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തിന് നൽകിയ ഉറപ്പ് ലംഘിച്ച താലിബാനെതിരെ അമേരിക്കയും സഖ്യകക്ഷികളും. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ നിലപാടിനെതിരെയാണ് നടപടി. പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കാനഡ, ഫ്രാൻസ്, ഇറ്റലി, നോർവേ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും യൂറോപ്യൻ യൂണിയനിലെ ഉന്നത പ്രതിനിധിയും താലിബാൻ നടപടിയെ അപലപിച്ച്  സംയുക്ത പ്രസ്താവന പുറത്തിറക്കി. താലിബാന്റെ നടപടി അഫ്ഗാൻ ജനതയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും നൽകിയ ഉറപ്പിന് വിരുദ്ധമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് തീരുമാനം. അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അവരുടെ ഉന്നമനത്തിന് തടയിടുക മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ സാമൂഹിക ഐക്യത്തിനും സാമ്പത്തിക വളർച്ചയ്ക്കും തിരിച്ചടിയാകും. ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദരവ് നേടുന്നതിനുള്ള അവസരത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. എത്രയും വേഗം തീരുമാനം പിൻവലിക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. 

പെൺകുട്ടികൾക്കും കോളജ് വിദ്യാർത്ഥിനികൾക്കുമുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് ജനുവരിയിൽ ലോകത്തിന് നൽകിയ ഉറപ്പാണ് താലിബാൻ ലംഘിച്ചത്. നീണ്ട കാലത്തിന് ശേഷം വീണ്ടും സ്‌കൂളിൽ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഫ്ഗാനിലെ പെൺകുട്ടികൾ. അതിനിടെയാണ് പുതിയ ഉത്തരവിറങ്ങിയത്. ആറാം ക്ലാസിന് മുകളിലേക്കുള്ള പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കില്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം നേതൃത്വത്തിന്റേതായിരിക്കുമെന്നുമാണ് താലിബാൻ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News