Donald Trump: മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി

Donald Trump: പ്രസിഡന്റ് എന്ന പദവിയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ മാത്രമാണു നിയമ പരിരക്ഷയെന്നും അത് വ്യക്തിപരമായ പ്രവൃത്തികളിൽ ബാധകമല്ല. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 10:13 PM IST
  • മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി
  • ഇതാദ്യമാണ് ട്രംപിന് മുൻ പ്രസിഡന്റെന്ന നിലയി‍ൽ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നത്
Donald Trump: മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഇതാദ്യമാണ് ട്രംപിന് മുൻ പ്രസിഡന്റെന്ന നിലയി‍ൽ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നത്.

Also Read: വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജാമ്യം

പ്രസിഡന്റ് എന്ന പദവിയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ മാത്രമാണു നിയമ പരിരക്ഷയെന്നും അത് വ്യക്തിപരമായ പ്രവൃത്തികളിൽ ബാധകമല്ല. 2020 ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റാരോപണത്തിൽ തനിക്ക് പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട ട്രംപിനെതിരെയുണ്ടായ കീഴ്‌ക്കോടതി വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

Also Read: ചൊവ്വ-ചന്ദ്ര സംഗത്തിലൂടെ മഹാലക്ഷ്മീ യോഗം; ഈ രാശിക്കാർക്കിനി പണത്തിൽ ആറാടാം

 

സുപ്രിംകോടതിയുടെ ഈ ഇടപെടൽ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള കേസുകളിൽ ട്രംപിന് വലിയ ആശ്വാസമാകും. കാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതടക്കം നിരവധി ക്രിമിനൽ കേസുകൾക്കാണ് ട്രംപ് വിചാരണ നേരിടേണ്ടി വരുന്നത്. പ്രസിഡന്റായ സമയത്ത് ട്രംപ് ചെയ്ത പ്രവർത്തനങ്ങൾക്ക് നിയമപരിരക്ഷ ഉണ്ടെന്ന് കോടതി പറഞ്ഞതോടെ ട്രംപിന് തിരത്തെടുപ്പ് വേളയിലെ വലിയ നേട്ടമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News