Nashville Shooting: യുഎസിലെ ടെന്നസിയിലെ സ്കൂളിൽ വെടിവെയ്പ്; മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു

Tennessee Shooting: ഏകദേശം 11, 12 വയസുള്ള കുട്ടികൾ പഠിക്കുന്ന സ്വകാര്യ ക്രിസ്ത്യൻ സ്കൂളിലാണ് വെടിവെയ്പുണ്ടായത്. ആക്രമണത്തിന് പിന്നിൽ കൗമാരക്കാരിയായ പെൺകുട്ടിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 09:10 AM IST
  • പ്രീസ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ പ്രവർത്തിക്കുന്ന നാഷ്‌വില്ലെയിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളിലാണ് വെടിവെയ്പ് നടന്നത്
  • സ്‌കൂളിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു
Nashville Shooting: യുഎസിലെ ടെന്നസിയിലെ സ്കൂളിൽ വെടിവെയ്പ്; മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു

യുഎസിലെ ടെന്നസിയിലെ സ്കൂളിലുണ്ടായ വെടിവെയ്പിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റവാളിയെ പോലീസ് വെടിവെച്ച് കൊന്നു. പ്രീ-സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന നാഷ്‌വില്ലെയിലെ കോവനന്റ് സ്‌കൂളിൽ നിന്നാണ് ആക്രമണം റിപ്പോർട്ട് ചെയ്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് ഏകദേശം 11, 12 വയസുള്ള കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്കൂളിൽ വെടിവെയ്പുണ്ടായത്.

കൗമാരക്കാരിയായ പെൺകുട്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രീസ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ പ്രവർത്തിക്കുന്ന നാഷ്‌വില്ലെയിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളിലാണ് വെടിവെയ്പ് നടന്നത്. സ്‌കൂളിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

ALSO READ: Mississippi Tornado: അമേരിക്കയിലെ മിസിസിപ്പിയിൽ ചുഴലിക്കാറ്റ്; 26 മരണം, ഹൃദയഭേദകമെന്ന് പ്രസിഡന്റ് ജോ ബൈഡൻ

വെടിവെപ്പിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഇല്ല. യുഎസിൽ സ്കൂളുകളിൽ വെടിവെയ്പ് റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഡെൻവർ സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിലെ രണ്ട് അംഗങ്ങളെ വെടിവെച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന വെടിവെപ്പുകളുടെ പശ്ചാത്തലത്തിൽ തോക്ക് ഉപയോ​ഗത്തിൽ നിയന്ത്രണം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രം​ഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News