ഒരിക്കൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നീല നിറത്തിലുളള കടൽ ...കുറച്ച് നാളുകൾക്ക് ശേഷം അത് മണൽ പരപ്പായി മാറുക... ഇങ്ങനെ എല്ലാം സംഭവിക്കുമോ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലെ .... ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽ ഒരു മരുഭൂമിയായി മാറാൻ വേണ്ടി വന്നത് വെറും 50 വർഷം മാത്രം.
ഇത് കെട്ടുകഥയല്ല. ആരൽ കടൽ എന്നറിയപ്പെട്ടിരുന്ന ഒരു തടാകത്തിന് സംഭവിച്ച ദുരന്തമാണ് ഇത്. മധ്യേഷ്യയില്‍ കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലും ആയി വ്യാപിച്ചു കിടന്നിരുന്ന കടലാണ് ആരൽ കടൽ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയായിരുന്നു ആരൽ . ഇവിടം എങ്ങനെയാണ് മരുഭൂമിയായത് എന്നല്ലെ.
ALSO READ: വാഗ്‌നർ ഗ്രൂപ്പ് മേധാവി മരിച്ചു? വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ച വ്യാജം; മുൻ യുഎസ് ജനറൽ
ഈ തടാകത്തിന്റെ വടക്കു ഭാഗം കസാഖിസ്ഥാനിലും തെക്കു ഭാഗം ഉസ്ബെക്കിസ്ഥാനിലുമായിരുന്നു. അക്കാലത്ത് 1,534 ചെറു ദ്വീപുകൾ ആരല്‍ തടാകത്തിലുണ്ടായിരുന്നു. 68,000 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഇതിന്റെ വിസ്താരം. നൂറുകണക്കിന് ആളുകൾ ആരൽ തടാകത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നു. ഒരു ദിവസം 400 കിലോഗ്രാം വരെ മീൻ അവിടെ നിന്ന് പിടിക്കാറുണ്ടായിരുന്നുവെന്ന് തീരത്ത് ജീവിച്ചിരുന്നവർ പറയുന്നു.
ആരൽ എന്ന വാക്കിന് ദ്വീപുകളുടെ കടൽ എന്നാണ് അർഥം. മധ്യേഷ്യയിൽ നിന്നുള്ള രണ്ട് വൻ നദികളായിരുന്നു ആരൽ കടലിനെ ജല സമ്പുഷ്ടമാക്കിയിരുന്നത്. 1960 കളിൽ സോവിയറ്റ് സർക്കാർ ഈ നദികളെ കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ പരുത്തി, ധാന്യ മേഖലകളിലേക്ക് തിരിച്ചു വിടാൻ തുടങ്ങി. അന്ന് ഈ രാജ്യങ്ങൾ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു . ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരായി മാറാൻ സോവിയറ്റ് യൂണിയന്‍ മത്സരിക്കുന്ന കാലം കൂടി ആയിരുന്നു അത്.
ഇതിനായി അവരുടെ കൃഷിഭൂമിയിലേക്ക് കൂടുതൽ വെള്ളം എത്തിക്കാന്‍ കനാലുകളും അണക്കെട്ടുകളും നിർമിക്കാൻ സോവിയറ്റ് സർക്കാർ തീരുമാനിച്ചു. പിന്നീട് കാണാൻ സാധിച്ചത് കൃഷി വികസിച്ചെങ്കിലും തടാകം ശോഷിക്കാൻ തുടങ്ങി. ആദ്യത്തെ പത്തു വർഷം കൊണ്ടു തന്നെ പ്രതിവര്‍ഷം 20 സെന്റിമീറ്റർ എന്ന നിലയിൽ തടാകം ചുരുങ്ങാൻ തുടങ്ങി. പിന്നീടങ്ങോട്ട് ചുരുങ്ങുന്നതിന്റെ വേഗം കൂടി. 1960 ൽ തടാകത്തിന്റെ വ്യാപതി 68, 000 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നെങ്കിൽ 1998 ലെത്തിയപ്പോൾ 28, 700 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി. 2000 ആയപ്പോഴേക്കും നദിയിൽ നിന്ന് വെള്ളമെടുക്കുന്നത് വർധിച്ചു. ആരൽ തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. തടാകം തന്നെ രണ്ടായി. വടക്കു ഭാഗം കസാക്കിസ്ഥാനിലും തെക്കു ഭാഗം ഉസ്ബക്കിസ്ഥാനിലുമായി.
അവശേഷിച്ച ജലത്തില്‍ ഉപ്പിന്റെ അംശം വർധിച്ചു വന്നു. വലിയ തോതിൽ രാസ കീടനാശികൾ കലരാൻ തുടങ്ങി. അത് മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ് ഇല്ലാതാക്കി. ആരൽ കടലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പക്ഷി മൃഗാദികളും ചത്തൊടുങ്ങി. വെള്ളത്തിൽ ഇറങ്ങുന്നവരുടെ മേൽ വെളുത്ത പാടയോ പൊടിയോ വന്നു മൂടാൻ തുടങ്ങി.
ശരീരം വരളാൻ തുടങ്ങി. ബാർലിയും ചോളവും തണ്ണിമത്തനും ധാരാളം വിളയിച്ചിരുന്ന ഭൂമി കരിഞ്ഞുണങ്ങി. മഴ നിലച്ചു. പുല്ലു പോലും നശിച്ചു. തീരത്ത് താമിസിച്ച കൃഷ്ണ മൃഗങ്ങൾ ഇല്ലാതായി. വേനൽക്കാലത്തെ അമിത ചൂടും തണുപ്പു കാലത്തെ അതിശൈത്യവും താങ്ങാനാവുന്നതിലും അപ്പുറമായി. കുടിവെള്ളത്തിലും വിഷാംശങ്ങൾ കലർന്നു. പ്രദേശവാസികൾക്കിടയില്‍ കാൻസറും മറ്റ് രോഗങ്ങളും വര്‍ധിച്ചു. പിന്നീട് ജനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങി.അധികം വൈകാതെ ആരൽ തടാകം പൂർണമായി ഇല്ലാതായി.
ആരലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പിന്നീട് സർക്കാർ പദ്ധതികൾ ഇറക്കി. 2005 ൽ കസഖ് സര്‍ക്കാരും ലോകബാങ്കും ചേര്‍ന്ന് തടാകമേഖലയെ രണ്ടായി വിഭജിച്ചുകൊണ്ട് അണക്കെട്ട് നിർമിച്ചു. ഇത് വടക്കൻ ആരലിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സഹായിച്ചെങ്കിലും തടാകത്തിന്റെ പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...