Viral Video : മനുഷ്യനെ ജീവനോടെ വിഴുങ്ങാനൊരുങ്ങി പെരുമ്പാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്

Viral Python v/s Man Video : വിഷ്ണു റാവൽ മീഡിയ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന  വീഡിയോയാണ് ഇത്. ഈ വീഡിയോ ആളുകളെ ഒരേസമയം ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 12:56 PM IST
  • വിഷ്ണു റാവൽ മീഡിയ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
  • ഈ വീഡിയോ ആളുകളെ ഒരേസമയം ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Viral Video : മനുഷ്യനെ ജീവനോടെ വിഴുങ്ങാനൊരുങ്ങി പെരുമ്പാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്

സാമൂഹിക മാധ്യമങ്ങളിൽ അതിശയിപ്പിക്കുന്ന നിരവധി വീഡിയോകൾ കാണാറുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്തതും വിശ്വസിക്കാൻ സാധിക്കാത്തതുമായ നിരവധി വീഡിയോകൾ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. അത്തരത്തിൽ ആളുകളെ അമ്പരിക്കുകയും അതേസമയം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇത്. ഒരു പെരുമ്പാമ്പിനെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ തിരിച്ച് പാമ്പ് ഉപദ്രവിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത്തരത്തിലുള്ള വീഡിയോകൾ ദിനം പ്രതി സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

വീഡിയോയിൽ ഒരു വയോധികനെ ഒരു പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയിരിക്കുകയാണ്. വയോധികൻ പെരുമ്പാമ്പിനെ ഉപദ്രവിക്കാൻ ശ്രമിച്ചത് കൊണ്ടാണ് പെരുമ്പാമ്പ് തിരിച്ച് ഉപദ്രവിച്ചത് എന്നാണ് വീഡിയോയിൽ സൂചിപ്പിക്കുന്നത്. വയോധികന്റെ കഴുത്തിന് ചുറ്റുമാണ് പെരുമ്പാമ്പ് വരിഞ്ഞ് മുറുക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ശ്വാസം എടുക്കാൻ പോലും വയോധികൻ ബുദ്ധിമുട്ടുകയാണ്. പാമ്പ് വയോധികനെ വിഴുങ്ങാൻ തുടങ്ങുമ്പോൾ മറ്റ് ചിലരെത്തി വയോധികനെ രക്ഷപ്പെടുത്തുകയാണ്. ഇതിനിടയിൽ തറയിൽ വീണും വയോധികന് പരിക്ക് ഏൽക്കുന്നുണ്ട്.

ALSO READ: Viral Video: പുള്ളിപ്പുലിയെ ആക്രമിച്ച് പെരുമ്പാമ്പ്... പിന്നീട് വമ്പൻ ട്വിസ്റ്റ്- വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vishnu Rawal (@vishnurawal_media)

വിഷ്ണു റാവൽ മീഡിയ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന  വീഡിയോയാണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ വീഡിയോ ആളുകളെ ഒരേസമയം ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുകയാണ്. വീഡിയോയ്ക്ക് നിരവധി പേർ കമ്മെന്റുമായും എത്തിയിട്ടുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News