Viral Video: പിടികൂടാനെത്തിയ യുവാവിന് നേരെ ചീറ്റിയടുത്ത് പാമ്പ്, വീഡിയോ വൈറലാകുന്നു

Vira Video: കാഴ്ചയിൽ പെരുമ്പാമ്പ് എന്ന് തോന്നിക്കുമെങ്കിൽ ഏതിനം പാമ്പാണ് ഇതെന്ന് വ്യക്തത വന്നിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 10:38 AM IST
  • ViralHog എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • 2021 ഓ​ഗസ്റ്റ് ആറിന് പങ്കുവെച്ച വീഡിയോ ആണിത്.
  • ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
Viral Video: പിടികൂടാനെത്തിയ യുവാവിന് നേരെ ചീറ്റിയടുത്ത് പാമ്പ്, വീഡിയോ വൈറലാകുന്നു

Viral Videoof giant snake: പാമ്പുമായി ബന്ധപ്പെട്ടുള്ള നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പല വീഡിയോകളും വളരെ വേ​ഗത്തിലാണ് വൈറലായി(Viral Video) മാറുന്നത്. പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് നേരെ ചീറ്റിയടുക്കുന്ന ഒരു ഭീമൻ പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വീടിന്റെ മേൽക്കൂരയിൽ സീലിം​ഗിനുള്ളിൽ മറഞ്ഞിരിക്കുകയാണ് പാമ്പ്. പാമ്പിനെ പുറത്തെടുക്കുന്നതിനായി സീലിം​ഗിനുള്ളിൽ ആദ്യം ചെറിയൊരു ദ്വാരം ഉണ്ടാക്കി. അപ്പോഴേക്കും പാമ്പ് ഇഴഞ്ഞ് കൂടുതൽ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുകയാണ്. 

കാഴ്ചയിൽ പെരുമ്പാമ്പ് എന്ന് തോന്നിക്കുമെങ്കിൽ ഏതിനം പാമ്പാണ് ഇതെന്ന് വ്യക്തത വന്നിട്ടില്ല. ഒരു വശത്തെ സീലിം​ഗ് മുഴുവനും പൊളിച്ചാണ് പാമ്പിന് താഴേക്കിട്ടത്. തുടർന്ന് യുവാവ് പാമ്പിന്റെ വാലിൽ പിടികൂടിയെങ്കിലും പാമ്പ് യുവാവിന് നേരെ ചീറ്റിയടുക്കുന്നത് കാണാം. പലതവണ ഇയാൾക്ക് നേരെ പാമ്പ് ചീറ്റിയടുത്തു. തുടർന്ന് ഇയാൾ പാമ്പിന്റെ വാലിൽ പിടികൂടി. പിന്നീട് കഴുത്തിലും പിടികൂടി പാമ്പിനെ വീടിനുള്ളിൽ നിന്ന് പുറത്തെത്തിച്ചു. 

Also Read: Viral Video : പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ആന; വീഡിയോ വൈറൽ

 

ViralHog എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2021 ഓ​ഗസ്റ്റ് ആറിന് പങ്കുവെച്ച  വീഡിയോ ആണിത്. ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ വീഡിയോ കാണുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Viral Video: ചിത്രശലഭത്തെ പിടിക്കാനോടുന്ന പെൻഗ്വിനുകൾ, വീഡിയോ വൈറൽ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയെ ഇപ്പോൾ വൈറൽ വീഡിയോകളാണ് കാണാൻ കഴിയുക. ഒരു കൂട്ടം പെൻഗ്വിനുകൾ ചിത്രശലഭത്തെ പിടിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിരിക്കുന്നത്. മൂന്ന് പെൻ​ഗ്വിനുകൾ ആദ്യം ചിത്രശലഭത്തെ പിടിക്കാൻ ഓടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അവിടെയുണ്ടായിരുന്ന പെൻ​ഗ്വിനുകളെല്ലാം ഈ ചിത്രശലഭത്തെ പിടിക്കാൻ ഓടുന്ന രസകരമയ വീഡിയോ വളരെ വേ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.    

Yog എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "ഒരു ചിത്രശലഭത്തെ പിന്തുടരുന്ന പെൻഗ്വിനുകൾ" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ ഇതുവരെ 3.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. 7,822 റീട്വീറ്റുകളും 55,900 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News