Viral Video: റോളർകോസ്റ്റർ റൈഡുകൾ എപ്പോഴും ആളുകൾക്ക് വളരെ കൗതുകകരവും ഏറെ ഇഷ്ടമുള്ള ഒന്നുമാണ്. ചിലർക്ക് അത് ഭയങ്കമായിട്ട് പേടിപ്പിക്കുന്ന ഒരു സംഭവമായിരിക്കും. വലിയ ഉയരത്തിൽ പൊങ്ങുന്നതും മലക്കം മറിയുന്നതും അങ്ങനെ ഒത്തിരി ഒത്തിരി റൈഡുകൾ അമ്യൂസ്മെൻറ് പാർക്കുകളിലൊക്കെ നമ്മൾ കാണാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം റൈുകൾ ആസ്വദിക്കാൻ കഴിയും. ഇതിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ ആളുകൾക്ക് ഉണ്ടാകാറുണ്ടെങ്കിലും പൊതുവെ എല്ലാവരും ഈ റൈഡുകളിൽ കയറാറുണ്ട്.
അപകടങ്ങൾ ഉണ്ടാക്കുന്ന പല റൈഡുകളും ഉണ്ടാകാറുണ്ട്. അത്തരം ഒരു റോളർകോസ്റ്റർ റൈഡിനെ കുറിച്ച് ഒന്ന് നോക്കാം. സ്പെയിനിലെ മാഡ്രിഡിൽ നിന്നുള്ളതാണ് ഈ വീഡിയോ. മാഡ്രിഡിലെ ഒരു തീം പാർക്കിൽ റോളർകോസ്റ്ററിൽ ആളുകൾ കുടുങ്ങി പോയതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റോളർകോസ്റ്ററിന് തകരാറായതിനെ തുടർന്ന് 160 അടി ഉയരത്തിലാണ് ആളുകൾ കുടുങ്ങിപ്പോയത്. 160 അടി ഉയരത്തിൽ വെച്ച് റോളർകോസ്റ്റർ നിന്ന് പോകുകയായിരുന്നു. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നതെന്നാണ് സൂചന.
Also Read: Viral Video: ഹെൽമറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ, പിന്നെ ഒരു നടത്തവും - വൈറലായി വീഡിയോ
ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 44 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ അമ്പരപ്പിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...