MDMA Seized : രാസലഹരിയുമായി പെൺകുട്ടിയടക്കം നാല് പേർ അങ്കമാലിയിൽ പിടിയിൽ

സംശായാസ്പദമായ രണ്ട് കാറുകൾ നിറുത്തിയിട്ടിരിക്കുന്നത് കണ്ട പോലീസ് പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 07:58 PM IST
  • കാലടി ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിറുത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
  • കാറിന്‍റെ ഡാഷ് ബോർഡിൽ നിന്നും 8.10 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു
MDMA Seized : രാസലഹരിയുമായി പെൺകുട്ടിയടക്കം നാല് പേർ അങ്കമാലിയിൽ പിടിയിൽ

കൊച്ചി : അങ്കമാലി കാലടിയിൽ മാരക മയക്കുമരുന്നുമായി ഒരു പെൺകുട്ടി ഉൾപ്പെടെയുള്ള നാല് പേർ സംഘം പിടിയിൽ. ഇന്നലെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടിൽ അഖിൽ (24), എൻ.എ.ഡി. നൊച്ചിമ ചേനക്കര വീട്ടിൽ ഫൈസൽ (35), ചൊവ്വര പട്ടൂർകുന്ന്, തച്ചപ്പിള്ളി വീട്ടിൽ അനഘ (18) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

കാലടി ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിറുത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറിന്‍റെ ഡാഷ് ബോർഡിൽ നിന്നും 8.10 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ എൻ.എ അനൂപ്, എസ്.ഐമാരായ ഹരീഷ്, ജെ. റോജോമോൻ .എസ്.സി.പി. ഒമാരായ ജയന്തി, ഷൈജു സി.പി. ഒമാരായ രെജിത്ത്, ഷിജോ പോൾ, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ALSO READ : അമ്മാവന്റെ വീട്ടിൽ നിന്നും ഗ്യാസ് സിലണ്ടർ മോഷ്ടിച്ചുകൊണ്ടുവന്നു വിറ്റു; അടിമാലിയിൽ രണ്ടു പേർ പിടിയിൽ

അതേസമയം കഴിഞ്ഞ ദിവസം റൂറൽ ജില്ലയിൽ നിന്ന് രണ്ടേമുക്കാൽക്കിലോ കഞ്ചാവ്, 22 എൽ എസ് ഡി സ്റ്റാമ്പ് , നാൽപ്പത് ഗ്രാമോളം രാസലഹരി എന്നിവയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News