Crime News: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; മരുമകൻ അറസ്റ്റിൽ

Thiruvananthapuram Murder Case: ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിഡ് (65) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 08:30 AM IST
  • ഗുരുതരമായി പരിക്കേറ്റ ഡേവിഡിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • മർദ്ദനത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകൾ ഉണ്ടായിരുന്നു
  • തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം
Crime News: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ ഭാര്യാ പിതാവിനെ ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിഡ് (65) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.ഡേവി‍ഡിന്റെ മകളുടെ ഭർത്താവായ അരുവിക്കര കുതിരകുളം ഭഗവതിപുരം ഗാന്ധിജി നഗർ പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് ഡേവിഡിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

യുവതി ഭർത്താവായ പ്രതിയോടൊപ്പം വാടക വീട്ടിലേക്ക് താമസം മാറാത്തതിലുള്ള വിരോധത്തെ തുടർന്ന് പ്രതി യുവതിയെ മർദ്ദിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനെ ഇരുമ്പ് ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു.

ALSO READ: കുടുംബപ്രശ്നം ചര്‍ച്ച ചെയ്യാനെത്തി; മര്‍ദ്ദനമേറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ‍ന്റ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഡേവിഡിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകൾ ഉണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News