തൃശൂർ: കാട്ടൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകള്‍ ആർച്ചയുടെ (17) മൃതദേഹമാണ് കണ്ടെടുത്തത്. വീടിനടുത്തുള്ള പഞ്ചായത്തു കിണറ്റില്‍ നിന്നും ഇന്ന് പുലർച്ചെ 3.30നാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നുമിറങ്ങിയ ആർച്ചയെ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു. പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച ആർച്ച.
മോശം സ്പര്‍ശനം പോലും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യം- ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഇടുക്കി: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായുള്ള അതിക്രമം വര്‍ദ്ധിക്കുന്നു.മോശമായുള്ള സ്പര്‍ശനം പോലും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ അത്തരം സാഹചര്യം ഉണ്ടായാല്‍ അത് രക്ഷിതാക്കളോടൊ അധ്യാപകരോടോ തുറന്നു പറഞ്ഞാന്‍ മാത്രമേ പ്രതിവിധി കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആശിഷ് ജിതേന്ദ്ര ദേശായി.
താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ദേവികുളവും- ഹൈറേഞ്ച് സ്‌കൂള്‍ മാട്ടുപ്പെട്ടിയും സംയുക്തമായി തണല്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള സംഘടിപ്പിച്ച പോക്‌സോ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ക്ലബ് ആരംഭിച്ചത്.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. മോശമായുള്ള സ്പര്‍ശനം പോലും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമാണ്. അത്തരം സാഹചര്യങ്ങള്‍ അടുത്ത് ഇടപഴകുന്നവരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ നേരിടേണ്ടിവന്നാല്‍ അത് രക്ഷിതാക്കളോടൊ ബന്ധക്കളോടോ തുറന്നു പറയാന്‍ കുട്ടികള്‍ ത തയ്യറായാല്‍ മാത്രമേ പ്രതിവിധി കണ്ടെത്താന്‍ സാധിക്കുകയുള്ളു.
ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പ്രധാന്യം അതിക്രമം നേരിടേണ്ടിവരുന്ന കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം സംരക്ഷണം ഏര്‍പ്പെടുത്തുന്നു എന്നുള്ളതാണ്. പോക്‌സോ ക്ലബുകള്‍ രൂപീകരിക്കുന്നത് വഴി കുട്ടികള്‍ക്ക് ലൈഗീകിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതോടൊപ്പം നിയമവ്യവസ്ഥ ബോധവത്കരണം നല്‍കുക എന്നുള്ളതാണ് കൂടിയാണ്. തുടര്‍ന്ന് പദ്ധതിയുടെ ലോഗോ പ്രദര്‍ശനം നടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...