Mars Transit: മേടരാശിയിലെ ചൊവ്വ അനു​ഗ്രഹങ്ങൾ ചൊരിയും; വരുന്ന 30 ദിവസങ്ങൾ ഇവർക്ക് ഭാ​ഗ്യകാലം

ചൊവ്വ മേടം രാശിയിൽ സ‍ഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ജൂൺ ഒന്നിനാണ് ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചത്. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 10:51 PM IST
  • ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചതോടെ കർക്കടക രാശിക്കാർക്ക് ഭാഗ്യ കാലമാണ്.
  • പഴയ നിക്ഷേപങ്ങളിൽ നിന്ന് വ്യാപാരികൾക്ക് നല്ല വരുമാനം ലഭിക്കും.
Mars Transit: മേടരാശിയിലെ ചൊവ്വ അനു​ഗ്രഹങ്ങൾ ചൊരിയും; വരുന്ന 30 ദിവസങ്ങൾ ഇവർക്ക് ഭാ​ഗ്യകാലം

ജൂൺ 1ന് മേടം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ചൊവ്വ. ജൂലൈ 12 വരെ ഇതേ രാശിയിൽ ചൊവ്വ തുടരും. ചൊവ്വയുടെ സ്ഥാനം ശുഭകരമാണെങ്കിൽ ഒരു വ്യക്തിയുടെ ഭാഗ്യം തെളിയുമെന്നാണ് പറയപ്പെടുന്നത്. തൊഴിൽ-ബിസിനസിലും വളരെയധികം പുരോഗതി ഉണ്ടാകും. തുടർന്ന് ജൂലൈ 12 ന് ചൊവ്വ വീണ്ടും രാശിമാറ്റും. ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ​ഗുണം ചെയ്യുമെന്ന് നോക്കാം...

ചിങ്ങം: 
ചൊവ്വയുടെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് വളരെ പ്രയോജനകരമാണ്. പണം വരാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടി വന്നേക്കാം. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

കർക്കടകം:
ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചതോടെ കർക്കടക രാശിക്കാർക്ക് ഭാഗ്യ കാലമാണ്. പഴയ നിക്ഷേപങ്ങളിൽ നിന്ന് വ്യാപാരികൾക്ക് നല്ല വരുമാനം ലഭിക്കും. കരിയറിൽ പുരോ​ഗതിയുണ്ടാകും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. കുടുംബ പിന്തുണ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

ധനു:
ചൊവ്വയുടെ സംക്രമണം ധനുരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. ഈ കാലയളവിൽ ആത്മവിശ്വാസവും അനുഭവപ്പെടും. മതപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കുക. ജോലിയും വ്യക്തിഗത ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News