Horoscope Today 3 July 2022 - മേടം: മേടം രാശിക്കാർക്ക് പൊതുവെ നല്ല ദിവസമായിരിക്കും ഇന്ന്. ഭൂമി, വാഹനം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇന്ന് നല്ല ദിവസമാണ്. ബിസിനസ് കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വീട്ടിലുള്ള മുതിർന്നവരുടെ സഹകരണം തേടുക. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം.
ഇടവം: ഇടവം രാശിക്കാർക്ക് ബിസിനസ് സംബന്ധമായ ജോലികൾ തടസമില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചില അഭിപ്രായങ്ങൾ സുഹൃത്തിനെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്.
മിഥുനം: കുടുംബാന്തരീക്ഷം നല്ലനിലയിൽ നിലനിർത്തുന്നതിൽ നിങ്ങളുടെ പങ്ക് പ്രധാനമാണ്. വീട്ടിലെ അന്തരീക്ഷം എപ്പോഴും ശാന്തമായിരിക്കും.
കർക്കിടകം: കുടുംബത്ത് തർക്കങ്ങൾ എന്തെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കൻ ശ്രമിക്കും. എന്നാൽ അടുത്ത സുഹൃത്തുമായി ഇത് മോശം ബന്ധത്തിന് കാരണമായേക്കാം. ബിസിനസ് കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകും.
Also Read: July 2022 Horoscope: ജൂലൈ മാസത്തിൽ ഈ രാശിക്കാർ ശ്രദ്ധിക്കുക! ധനനഷ്ടം ഉണ്ടായേക്കാം
ചിങ്ങം: അലസത ജോലിയെ ബാധിക്കാൻ ഇട വരാതെ നോക്കണം. ബിസിനസ് മന്ദഗതിയിലായിരിക്കും. എങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ ജോലി നല്ല രീതിയിൽ മുന്നോട് പോകും. പങ്കാളിക്ക് ഒരു സമ്മാനം നൽകും.
കന്നി: കന്നി രാശിക്കാർ അവരുടെ സമാന ചിന്താഗതിയുള്ളവരുമായി സമ്പർക്കം ഉണ്ടാക്കും. ദേഷ്യക്കാരൻ ആണ് നിങ്ങളെങ്കിൽ അത് നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. അധിക ചിലവിനുള്ള സാധ്യത കാണുന്നുണ്ട്. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. അസ്രദ്ധയുണ്ടായാൽ അപകടത്തിന് സാധ്യതയുണ്ട്. വായ്പകൾക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് അനുവദിച്ച് കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
തുലാം: തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. പക്ഷേ എല്ലാം ഉടൻ നിയന്ത്രണവിധേയമായേക്കും. വിദ്യാർത്ഥികൾ തെറ്റായ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട് സമയം കളയരുത്. ബിസിനസ്സിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ആരോഗ്യം തൃപ്തികരമായിരിക്കും.
വൃശ്ചികം: തങ്ങളുടെ സമാന ചിന്താഗതിയുള്ളവരോ പോസിറ്റീവ് മൈന്റഡ് ആയിട്ടുള്ള ആളുകളുമായോ സമ്പർക്കം പുലർത്തും. കുടുംബാന്തരീക്ഷത്തിൽ ചില സമ്മർദങ്ങൾ നേരിടും. ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
ധനു: പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്തും. ബന്ധുക്കളാരെങ്കിലുമായി തർക്കം ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള കാര്യങ്ങളിൽ അനുകൂലമായ ഫലം കണ്ടേക്കാം.
മകരം: മറ്റുള്ളവരുടെ വാക്കുകൾ കേട്ട് തീരുമാനം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പനിയും ശാരീരിക ക്ഷീണവും ഉണ്ടായേക്കാം.
കുംഭം: കുംഭം രാശിക്കാർ അവർ ആഗ്രഹിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.
മീനം: കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ പ്രധാനപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...