Footwear and Vastu: പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്. പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് നാം ഇത് വാങ്ങുന്നത്,
Also Read: Lizard Auspicious Sign: പല്ലിയെ കണ്ടാല്‍ പേടിച്ച് ഓടണ്ട... വീട്ടിൽ പല്ലിയെ കാണുന്നത് ശുഭം
എന്നാൽ,വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് എല്ലാ ദിവസവും പാദരക്ഷകൾ വാങ്ങാന്‍ അനുയോജ്യമല്ല. അതായത് ചെരിപ്പുകൾ വാങ്ങിക്കാനും പ്രത്യേക ദിവസങ്ങൾ ഉണ്ട്. ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം ഷൂസുകളുടെയും ചെരിപ്പുകളുടെയും ഷോപ്പിംഗുമായും ബന്ധപ്പെട്ടിരിക്കുന്നു. അതായത്, നിങ്ങൾ ശരിയായ ദിവസം ചെരിപ്പുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ചിലപ്പോൾ ഷൂസും ചെരിപ്പുകളും വാങ്ങുന്നത് നിങ്ങളെ ഭാഗ്യത്തിൽ നിന്ന് ദൗർഭാഗ്യത്തിലേയ്‌ക്ക് നയിയ്ക്കും. അതായത് എല്ലാ ദിവസവും ചെരിപ്പുകൾ വാങ്ങാൻ ഉത്തമമല്ല.
ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങരുത് (Do not purchase Shoes and slippers on this day)
വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും ഷൂസും ചെരിപ്പുകളും വാങ്ങരുത്. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും. അതിനാൽ അബദ്ധത്തിൽ പോലും ഈ ദിവസങ്ങളിൽ പാദരക്ഷകൾ വാങ്ങരുത്.
ശനിയാഴ്ച പാദരക്ഷകൾ വാങ്ങരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? (Why says do not purchase Shoes and slippers on Saturday?)
ശനിയാഴ്ച ചെരുപ്പ് വാങ്ങരുത്. കാരണം, ശനി പാദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ, ശനിയാഴ്ച ചെരിപ്പുകൾ വാങ്ങുന്ന സാഹചര്യത്തിൽ ശനിദോഷം വർദ്ധിക്കുകയും വീട്ടിൽ ദുരിതവും ദാരിദ്ര്യവും ഉണ്ടാകുകയും ചെയ്യും. അതിനാൽ, ശനി ദേവന്‍റെ കോപം ഒഴിവാക്കാൻ, ശനിയാഴ്ചകളിൽ ഷൂസും ചെരിപ്പും വാങ്ങുന്നത് കഴിവതും വേണ്ടെന്ന് വയ്ക്കാം.
ഈ സ്ഥലത്ത് ഷൂസ്, ചെരിപ്പുകള്‍ വയ്ക്കരുത് (Do not keep Shoes and slippers in this place)
പലപ്പോഴും ആളുകൾ ഷൂസും ചെരിപ്പുകളും കട്ടിലിനടിയിൽ വയ്ക്കാറുണ്ട്. എന്നാല്‍, വാസ്തു
ശാസ്ത്രം പറയുന്നതനുസരിച്ച് നിങ്ങൾ ഉറങ്ങുന്ന കട്ടിലിനടിയിൽ ചെരിപ്പും ഷൂസും ഒരിക്കലും സൂക്ഷിക്കരുത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഇതോടൊപ്പം ഭാര്യാഭർത്താക്കന്മാരുടെ ബന്ധം വഷളാകാനും ഇത് വഴിയൊരുക്കും.
ഉപയോഗശൂന്യമായ ചെരിപ്പുകൾ ഉപേക്ഷിക്കാം, പക്ഷേ... (Discard unused damaged shoes, but remember this thng)
ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. അവ നമുക്ക് ഉപേക്ഷിക്കാം, എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാസ്തു പ്രകാരം കേടായ ഷൂസും ചെരിപ്പും ശനിയാഴ്ച വീട്ടിൽ നിന്ന് പുറത്തുകളയുന്നത് ശുഭമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...