Friday Astro Tips: വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഈ കാര്യങ്ങൾ മനസ്സിൽ വച്ചോളൂ..!

Friday for Maa Devi: വ്രതം അനുഷ്ടിക്കുമ്പോൾ നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. അതായത് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തെറ്റില്ലെന്ന് നാം കരുതുമെങ്കിലും അവ കഴിക്കുവാൻ പാടില്ല. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 07:46 PM IST
  • വെള്ളിയാഴ്ച്ച വ്രതം എടുക്കുമ്പോൾ ധാന്യങ്ങൾ അധികം കഴിക്കരുത്.
  • ഉപവാസസമയത്ത് ഊർജം നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം.
Friday Astro Tips: വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഈ കാര്യങ്ങൾ മനസ്സിൽ വച്ചോളൂ..!

ഹിന്ദു മതത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും ഏതെങ്കിലും ദൈവത്തിനോ ദേവതക്കോ സമർപ്പിക്കുന്നു. അത്തരത്തിൽ വെള്ളിയാഴ്ച്ച സമർപ്പിച്ചിരിക്കുന്നത് ദേവിക്കാണ്. വെള്ളിയാഴ്ച്ചദിവസം ദേവിയെ  ആചരിക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും, സന്താനഭാഗ്യം ലഭിക്കാൻ കഴിയാത്തവരും സന്താനലബ്ധിക്കായി ഈ വ്രതം അനുഷ്ഠിക്കുന്നു. എന്നാൽ ഇത് ശരിയായ രീതിയിൽ ചിട്ടയോടെ അനുഷ്ടിച്ചില്ലെങ്കിൽ നിങ്ങൾക്ക് വിപരീതഫലമാണ് ഉണ്ടാവുക. അതിനാൽ വെള്ളിയാഴ്ച്ച വ്രതം അനുഷ്ടിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 

ഭക്ഷണത്തിൽ കരുതലാകാം

വ്രതം അനുഷ്ടിക്കുമ്പോൾ നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. അതായത് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തെറ്റില്ലെന്ന് നാം കരുതുമെങ്കിലും അവ കഴിക്കുവാൻ പാടില്ല. 

ALSO READ: ഈ 4 രാശിക്കാരുടെമേല്‍ ശനി ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! പുതുവര്‍ഷം ഇവരെ കോടീശ്വരനാക്കും

ഇവ കഴിക്കാം

വ്രത സമയത്ത് പാൽ, തൈര്, ചീസ്, വെണ്ണ എന്നിവ കഴിക്കാം, ഇത് നിങ്ങൾക്ക് ഊർജ്ജം നൽകും. അതുപോലെ എല്ലാ തരത്തിലുള്ള പഴവർ​ഗങ്ങളും ഓറഞ്ച്, മുന്തിരി, പപ്പായ, തണ്ണിമത്തൻ, പഴം, ആപ്പിൾ എന്നിവ കഴിക്കാം. അതുപോലെ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.  ഇത് ശരീരത്തിന് പോഷണം നൽകുമെന്ന് മാത്രമല്ല ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. ഉപവാസസമയത്ത് ഊർജം നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം. ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം, വാൽനട്ട്, നിലക്കടല തുടങ്ങിയവ കഴിക്കുന്നത് നിങ്ങളെ ഊർജസ്വലരാക്കും, പെട്ടെന്ന് വിശപ്പ് തോന്നില്ല.

ഇവ പാടില്ല..

വെള്ളിയാഴ്ച്ച വ്രതം എടുക്കുമ്പോൾ ധാന്യങ്ങൾ അധികം കഴിക്കരുത്. അതുപോലെ നോൺവെജ് വിഭവങ്ങൾ അധികം കഴിക്കാൻ പാടില്ല. ലഹരി വസ്തുക്കളോ പഴകിയ ഭക്ഷണങ്ങളോ കഴിക്കരുത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News