Hindu New Year 2023: ദുർഗാ ദേവിയുടെ അനുഗ്രഹത്തോടെ ആരംഭിക്കും ഹിന്ദു പുതുവർഷം, ഈ രാശിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ നേട്ടങ്ങള്‍ മാത്രം !!

Hindu New Year 2023:  ഹിന്ദു പഞ്ചാംഗമനുസരിച്ച്, ഹിന്ദു പുതുവർഷം 2023 എല്ലാ വർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തീയതി മുതൽ ആരംഭിക്കുന്നു. ബ്രഹ്മാണ്ഡം സൃഷ്ടിക്കപ്പെട്ട ദിനമാണ് ചൈത്രമാസ ശുക്ലപക്ഷ പ്രതിപദ എന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 02:04 PM IST
  • ഹിന്ദു പഞ്ചാംഗമനുസരിച്ച്, ഹിന്ദു പുതുവർഷം 2023 എല്ലാ വർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തീയതി മുതൽ ആരംഭിക്കുന്നു. ബ്രഹ്മാണ്ഡം സൃഷ്ടിക്കപ്പെട്ട ദിനമാണ് ചൈത്രമാസ ശുക്ലപക്ഷ പ്രതിപദ എന്നത്.
Hindu New Year 2023: ദുർഗാ ദേവിയുടെ അനുഗ്രഹത്തോടെ ആരംഭിക്കും ഹിന്ദു പുതുവർഷം, ഈ രാശിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ നേട്ടങ്ങള്‍ മാത്രം !!

Hindu Nav Varsh 2023: ഹിന്ദു പുതുവർഷം ഏപ്രിൽ 22 മുതൽ ആരംഭിക്കാൻ പോകുകയാണ്.  ഇത്തവണത്തെ ഹിന്ദു പുതുവർഷത്തിൽ ബുധൻ രാജാവും ശുക്രൻ മന്ത്രിയുമാകുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതായത്, തികച്ചും അപൂർവമായ യാദൃശ്ചികതകളോടെയാണ് ഇത്തവണ ഹിന്ദു പുതു വര്‍ഷം ആരംഭിക്കുന്നത്. 

ഹിന്ദു പഞ്ചാംഗമനുസരിച്ച്, ഹിന്ദു പുതുവർഷം 2023 എല്ലാ വർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തീയതി മുതൽ ആരംഭിക്കുന്നു. ബ്രഹ്മാണ്ഡം സൃഷ്ടിക്കപ്പെട്ട ദിനമാണ് ചൈത്രമാസ ശുക്ലപക്ഷ പ്രതിപദ എന്നത്.  

Also Read:  Shani Uday 2023: കുംഭത്തിൽ ശനിയുടെ ഉദയം: ഈ അഞ്ച് രാശിക്കാർ ശ്രദ്ധിക്കണം

ഹിന്ദു പുതുവർഷ ദിവസം മുതൽ ദുർഗാ ദേവിയുടെ നവരാത്രി ആചരണവും ആരംഭിക്കുന്നു. ഇത്തവണ ചൈത്ര നവരാത്രിയും ഹിന്ദു പുതുവർഷവും 2023 ഏപ്രിൽ 22 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. ആ സമയം പുതുവർഷത്തിലെ രാജാവ് ബുധനും മന്ത്രി ശുക്രനുമാകാൻ പോകുന്നു. 

Also Read:  Shashi Tharoor Birthday: 67 ന്‍റെ നിറവില്‍ ശശി തരൂര്‍, ഔദ്യോഗിക നയതന്ത്രജ്ഞനിൽ നിന്ന്  രാഷ്ട്രീയക്കാരനിലേക്കുള്ള യാത്ര

കൂടാതെ,  നിരവധി അപൂർവ യാദൃശ്ചികതകളോടെയാണ് ഇത്തവണ പുതുവര്‍ഷം ആരംഭിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഈ വർഷം ശനി കുംഭ രാശിയിലേക്ക് പ്രവേശിയ്ക്കുന്നു. അതേ സമയം വ്യാഴം 12 വർഷത്തിനു ശേഷം മേടരാശിയിൽ പ്രവേശിക്കും. ഇത്തരമൊരു അപൂര്‍വ്വ സാഹചര്യത്തിലാണ് ഈ വര്‍ഷം പുതുവര്‍ഷം പിറക്കുന്നത്‌. 

ഈ പുതുവര്‍ഷം ചില രാശിക്കാര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങളും ഭാഗ്യങ്ങളുമാണ് നല്‍കാന്‍ പോകുന്നത്. ഏതു രാശിക്കാര്‍ക്കാണ്  ഈ പുതുവത്സരം പ്രത്യേകിച്ചും ഫലപ്രദമാകാൻ പോകുന്നതെന്ന് അറിയാം  
 
മേടം  (Aries Zodiac Sign) 

പുതുവർഷത്തിൽ മേടം രാശിക്കാർക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വിജയം ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടാകും. അതേ സമയം, ഈ കാലയളവിൽ നിങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കും. വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കും. ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും, തൊഴിൽരംഗത്ത് വിജയം ഉണ്ടാകും. കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും.

മിഥുനം (Gemini Zodiac Sign) 

മിഥുനം  രാശിക്കാർക്ക് ഇത്തവണത്തെ ഹിന്ദു പുതുവർഷം ഏറെ ഭാഗ്യം നിറഞ്ഞതും ഗുണകരവുമായിരിക്കും. ഈ കാലയളവിൽ, ഈ രാശിക്കാര്‍ക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് ഏറെ പ്രയോജനം ലഭിക്കും. ഇവരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ സംഘടിപ്പിക്കാൻ കഴിയും. ഭാഗ്യം എപ്പോഴും ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാകും. നിങ്ങൾ ജോലി മാറാന്‍ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വിജയം ലഭിക്കും.  

കര്‍ക്കിടകം ( Cancer Zodiac Sign) 

ഈ രാശിക്കാർക്ക് പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഇത് മാത്രമല്ല, ഉയർന്ന സ്ഥാനമാനങ്ങള്‍ നേടാൻ കഴിയും. ബന്ധങ്ങളിൽ പുരോഗതി ദൃശ്യമാകും. വീട്ടുകാരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം ബിസിനസ് കാര്യങ്ങളിൽ പ്രവർത്തിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതിയിൽ ഉയര്‍ച്ച ഉണ്ടാകും. ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും.

തുലാം (Libra Zodiac Sign) 

ഈ പുതു വര്‍ഷം തുലാം രാശിക്കാർക്ക് വളരെ  അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ മേല്‍ ശനിയുടെ പ്രഭാവം അവസാനിക്കും. ഈ രാശിക്കാരുടെ വിവാഹത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. കോടതി  വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. വ്യാപാരികൾക്ക് വലിയ ലാഭം ലഭിക്കും.
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News