Horoscope: ഈ രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological Predictions: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 09:32 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്
  • കുടുംബത്തിൽ നല്ല വാർത്തകൾ വന്നുചേരും
  • സഹോദരീസഹോദരന്മാർ സൗഹൃദത്തിലായിരിക്കും
  • അടുത്ത ബന്ധുക്കളുമായുള്ള പിണക്കങ്ങൾ നീങ്ങും
Horoscope: ഈ രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂർണ രാശിഫലം നോക്കാം.

മേടം: ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. കുടുംബത്തിൽ നല്ല വാർത്തകൾ വന്നുചേരും. സഹോദരീസഹോദരന്മാർ സൗഹൃദത്തിലായിരിക്കും. അടുത്ത ബന്ധുക്കളുമായുള്ള പിണക്കങ്ങൾ നീങ്ങും. ബിസിനസ്സ് നന്നായിരിക്കും. ജോലിഭാരം കുറയും.

ഇടവം: ഇന്ന് നിങ്ങൾ ഒരു പുതിയ ഊർജ്ജത്തോടെ കാണപ്പെടും. ഔദ്യോഗിക വിദേശ യാത്രകളിൽ നിന്ന് നല്ല മാറ്റങ്ങൾ വരും. കുടുംബത്തിൽ ഐക്യമുണ്ടാകും. ബന്ധുമിത്രാദികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. അപ്രതീക്ഷിതമായ പണമൊഴുക്ക് ഉണ്ടാകും.

മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ കുട്ടികളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ചെറിയ തുക ചെലവഴിക്കും. ഓഫീസിലെ ജോലിയിലെ മത്സരങ്ങൾ കുറയും.

കർക്കടകം: ഇന്ന് ചെയ്യാൻ വിചാരിക്കുന്ന കാര്യങ്ങളിൽ ശാന്തത പാലിക്കുന്നതാണ് നല്ലത്. നിങ്ങളുടെ രാശിയിൽ പകൽ 2.58 വരെ ചന്ദ്രാഷ്ടമം ഉള്ളതിനാൽ വൃഥാ അലഞ്ഞുതിരിയാൻ ഇടയുണ്ട്. ബിസിനസ് പങ്കാളികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ക്രമേണ ശമിക്കും. മനസ്സമാധാനം ഉണ്ടാകും. 

ALSO READ: Horoscope: ഈ നാല് രാശിക്കാർക്ക് ഇന്ന് രാജയോ​ഗം- അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

ചിങ്ങം: ഇന്ന് നിങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നിങ്ങളുടെ രാശിയിൽ ഉച്ചയ്ക്ക് 2.58 ന് ചന്ദ്രാഷ്ടം ഉള്ളതിനാൽ, നിങ്ങൾ എല്ലാ കാര്യങ്ങളിലും ശാന്തത പാലിക്കണം. പൊതു ഇടങ്ങളിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.

കന്നി: ഇന്ന് നിങ്ങൾ ഏത് ജോലിയും ദൃഢനിശ്ചയത്തോടെ പൂർത്തിയാക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കുന്നു. കുട്ടികൾ പിന്തുണ നൽകും. ബിസിനസ്സിലെ പുതിയ പദ്ധതികൾ വിജയവും ലാഭവും വർദ്ധിപ്പിക്കും. ആഡംബര വസ്തുക്കളിൽ വർദ്ധനവുണ്ടാകും. ജോലിഭാരം കുറയും. 

തുലാം: തുലാം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം. കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്. സുഹൃത്തുക്കളുടെ കൂടിക്കാഴ്ച മനസ്സമാധാനം നൽകും. ബിസിനസ്സിൽ തൊഴിലാളികൾക്ക് കൃത്യമായ മാർ​ഗനിർദേശങ്ങൾ നൽകിയാൽ, നിങ്ങൾക്ക് പുരോഗതിയുണ്ടാകും. ആത്മീയ കാര്യങ്ങളിൽ ഇടപെടൽ വർദ്ധിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് അമിത ചിലവുകൾ ഉണ്ടാകും. ചെറിയ അസുഖങ്ങൾ ഉണ്ടാകുകയും സുഖപ്പെടുകയും ചെയ്യും. അസ്വസ്ഥത ഉണ്ടാക്കിയാലും യാത്രകൾ ഗുണം ചെയ്യും. ആഗ്രഹിച്ച കാര്യം നേടുന്നതിന് കഠിനാധ്വാനം ചെയ്യണം. അടുത്ത ബന്ധുക്കൾ സഹായിക്കും. 

ധനു: ഇന്ന് കുടുംബത്തിൽ സമാധാനം ഉണ്ടാകും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. പുതിയ സാധനങ്ങൾ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സഹോദരങ്ങൾ മുഖേന ശുഭവാർത്തകൾ വന്നുചേരും. ജോലിയിൽ ചിലർക്ക് അവരുടെ കഴിവിനനുസരിച്ച് സ്ഥാനക്കയറ്റം ലഭിക്കും. നല്ല വരുമാനം ഉണ്ടാകും.

മകരം: സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് അനാവശ്യമായ സ്ഥലംമാറ്റം ചിലർക്ക് സമ്മർദ്ദം ഉണ്ടാക്കും. സ്വത്തുക്കൾ മുഖേന ഗുണം വരും. ബിസിനസിലെ മാന്ദ്യം നീങ്ങി ലാഭം ലഭിക്കും. 

കുംഭം: ഇന്ന് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അൽപം കുറയും. ശാരീരിക ആരോഗ്യപ്രശ്നങ്ങൾ നീങ്ങും. നിങ്ങൾ സജീവമായി പ്രവർത്തിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. വീട്ടിലേക്ക് പുതിയ സാധനങ്ങൾ വാങ്ങും.

മീനം: കുട്ടികളാൽ മനസ്സമാധാനം നഷ്ടമാകും. സുഹൃത്തുക്കളുമായി ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ പ്രശ്നങ്ങൾ കുറയും. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾക്ക് ലാഭം ലഭിക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News