Jupiter Retrograde: 85 ദിവസങ്ങൾക്ക് ശേഷം വ്യാഴം വിപരീത ​ദിശയിൽ നീങ്ങും; നേട്ടം ഇവർക്ക്

ഒക്ടോബർ 9ന് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. അടുത്ത വർഷം, അതായത് 2025 ഫെബ്രുവരി 4 വരെ ഇതേ അവസ്ഥയിൽ തുടരും. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2024, 11:03 PM IST
  • മെയ് 1 മുതൽ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്.
  • 2025 മെയ് 13ന് മാത്രമെ ഇനി വ്യാഴം രാശിമാറ്റം നടത്തുകയുള്ളൂ.
  • എന്നാൽ അതിന് മുൻപായി ഇടവം രാശിയിൽ വിപരീത ദിശയിൽ വ്യാഴം സഞ്ചരിക്കും.
Jupiter Retrograde: 85 ദിവസങ്ങൾക്ക് ശേഷം വ്യാഴം വിപരീത ​ദിശയിൽ നീങ്ങും; നേട്ടം ഇവർക്ക്

എല്ലാ ​ഗ്രഹങ്ങളും ഒരു നിശ്ചിത സമയം കഴിയുമ്പോൾ അതിന്റെ രാശിമാറാറുണ്ട്. ​ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം എല്ലാ രാശികളെയും ബാധിക്കും. വ്യാഴം അതിന്റെ ചലനത്തിൽ മാറ്റം വരുത്താൻ പോകുകയാണ്. മെയ് 1 മുതൽ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. 2025 മെയ് 13ന് മാത്രമെ ഇനി വ്യാഴം രാശിമാറ്റം നടത്തുകയുള്ളൂ. എന്നാൽ അതിന് മുൻപായി ഇടവം രാശിയിൽ വിപരീത ദിശയിൽ വ്യാഴം സഞ്ചരിക്കും.

ഒക്ടോബർ 9ന് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. അടുത്ത വർഷം, അതായത് 2025 ഫെബ്രുവരി 4 വരെ ഇതേ അവസ്ഥയിൽ തുടരും. 119 ദിവസമാണ് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കുന്നത്. മൂന്ന് രാശികൾക്ക് ഇത് വലിയ നേട്ടങ്ഹൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

മിഥുനം: ഈ രാശിക്കാരുടെ സന്തോഷവും ഭാ​ഗ്യവും വർധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. തൊഴിലിനും ബിസിനസിനും സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.

Also Read: Trigrahi Yoga: ത്രിഗ്രഹി യോഗത്താൽ ഇവർ ജൂലൈ 16 മുതൽ പൊളിക്കും, നിങ്ങളും ഉണ്ടോ?

കന്നി: ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. കരിയറിൽ മികച്ച വിജയമുണ്ടാകും. 

വൃശ്ചികം: വ്യാഴത്തിന്റെ വക്ര​ഗതി വൃശ്ചികം രാശിക്കാരെ സമ്പന്നരാക്കും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിൽ വിജയം നേടും. ഔദ്യോ​ഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ സംബന്ധമായി വിദേശയാത്ര വേണ്ടിവരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News