പിതൃപക്ഷത്തിന്റെ അവസാന ദിവസമായ അമാവാസിയെ മഹാലയ അമാവാസി എന്നാണ് വിളിക്കുന്നത്. ഈ ദിവസം പൂര്‍വ്വികരുടെ ശാന്തിക്കായി തര്‍പ്പണവും ശ്രാദ്ധവും നടത്തുന്നു. ജ്യോതിഷപ്രകാരം ഈ ദിവസം ശുഭകരമായ ചില യോഗങ്ങള്‍ രൂപപ്പെടുന്നു. ചന്ദ്രന്‍ ചിങ്ങം വിട്ട് കന്നിരാശിയിലേക്ക് നീങ്ങുന്നു. ഒപ്പം കന്നിരാശിയില്‍ നാല് ഗ്രഹങ്ങളുടെ സംയോജനവും ഉണ്ടാകും. ബുധാദിത്യ, ലക്ഷ്മി നാരായണ യോഗം എന്നിവയും ഈ സംയോജനത്തില്‍ ഉള്‍പ്പെടും.
മേടം: മേടം രാശിക്കാര്‍ക്ക് ഇക്കുറി ഏറെ നേട്ടങ്ങള്‍ ലഭിക്കും. എതിരാളികളുടെ മേല്‍ വിജയം നേടാന്‍ സഹായിക്കും. കരിയറിലും ബിസിനസിലും വിജയിക്കും. നല്ലൊരു ജോലിയുടെ ഓഫര്‍ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയിക്കും. ജീവിതപങ്കാളിയെ തേടുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്.
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള നാളായിരിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സാമൂഹിക തലത്തില്‍ പ്രശസ്തി ഉണ്ടാക്കും. പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവർക്കും സമയം നല്ലതായിരിക്കും. ഈ രാശിയിലെ ചില ആളുകള്‍ക്ക് സന്താനഭാഗത്തുനിന്ന് സന്തോഷം ലഭിക്കും. സന്താനങ്ങളുടെ വിവാഹത്തിനായുള്ള പരിശ്രമങ്ങള്‍ വിജയിക്കും. കലാരംഗത്തുള്ളവര്‍ക്ക് നേട്ടവും ആദരവും ലഭിക്കും. ബിസിനസിൽ ലാഭം നേടും.
ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് മഹാലയ അമാവാസി നാൾ വളരെ ശുഭകരമായിരിക്കും. മാതാപിതാക്കളുടെ പിന്തുണയോടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ തരണം ചെയ്യാനാകും. വാഹനം, ഭൂമി, വീട് എന്നിവ വാങ്ങാന്‍ അനുകൂല സമയമാണിത്. സംസാര ശൈലിയിലൂടെ എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ധിക്കും.
ധനു: ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നതും ധനു രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്. കരിയറില്‍ പെട്ടെന്ന് ഉയർച്ചയുണ്ടാകും. ജീവിതത്തില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ധിക്കും. സാമ്പത്തികം മെച്ചപ്പെടും. ആത്മീയതയുടെ പാതയിലുള്ള ആളുകള്‍ക്ക് പുതിയ അനുഭവങ്ങളും അറിവുകളും ലഭിക്കും.
Also Read: Mangal Gochar 2022: ചൊവ്വ സംക്രമണം: അഞ്ച് രാശിക്കാർക്ക് ഒക്ടോബർ മാസം ഭാഗ്യം കൊണ്ട് വരും
മീനം: മീനം രാശിക്കാര്‍ക്ക് മഹാലയ അമാവാസി ശുഭകരമാണ്. മീനം രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പ്രണയിക്കുന്നവരുടെ സ്‌നേഹത്തില്‍ കൂടുതല്‍ ആഴമുണ്ടാകും. മാധ്യമ, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മീനരാശിക്കാര്‍ക്ക് ഭൗതിക സന്തോഷത്തിനുള്ള മാര്‍ഗങ്ങളും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...