Surya Guru Yuti: 12 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഈ 3 രാശിക്കാർക്ക് നൽകും ധനാഭിവൃദ്ധിയും ശ്രേഷ്ഠ യോഗവും

Sun Jupiter Conjunction 2023: ചില സമയത്ത് ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതിനു കാരണം പലപ്പോഴും ഗ്രഹമാറ്റങ്ങളോ ഗ്രഹസംഗമങ്ങളോ നടക്കുന്നത് കൊണ്ടായിരിക്കാം.  മേട രാശിയിൽ 12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും സംഗമിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Apr 24, 2023, 09:49 PM IST
  • മേട രാശിയിൽ 12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും സംഗമിക്കുകയാണ്
  • സൂര്യന്‍ നേരത്തെ മേട രാശിയില്‍ ഉണ്ട്
  • ഇപ്പോഴിതാ ഏപ്രില്‍ 22-ന് വ്യാഴവും മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
Surya Guru Yuti:  12 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഈ 3 രാശിക്കാർക്ക് നൽകും ധനാഭിവൃദ്ധിയും ശ്രേഷ്ഠ യോഗവും

Surya Guru Yuti 2023: സൂര്യന്‍ നേരത്തെ മേട രാശിയില്‍ ഉണ്ട്. ഇപ്പോഴിതാ ഏപ്രില്‍ 22-ന് വ്യാഴവും മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ ഗ്രഹസംഗമത്തിലൂടെ ബംമ്പര്‍ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ഇവർക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ലഭിക്കുന്നു. വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിന് ഏകദേശം ഒരു വര്‍ഷത്തോളം സമയം എടുക്കും. അതുകൊണ്ടുതന്നെ 12 രാശിയും മാറി വരുന്നതിന് 12 വര്‍ഷമെടുക്കും. അതുകൊണ്ടുതന്നെ  12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യാഴം മേട രാശിയില്‍ പ്രവേശിച്ചിരിക്കുന്നത്. സൂര്യന്റേയും വ്യാഴത്തിന്റേയും സംഗമം 12 രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ കൂടുതല്‍ അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു.   ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: Guru Rahu Yuti: 36 വർഷത്തിന് ശേഷം വ്യാഴം-രാഹു സഖ്യം; ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വലിയ പ്രശ്നങ്ങൾ!

മേടം (Aries): മേടം രാശിയില്‍ തന്നെയാണ് സൂര്യനും വ്യാഴവും സംഗമിക്കുന്നത്.  അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. ഇത് മാത്രമല്ല എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ പുരോഗതിയും നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പുതിയ ജോലി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നതും ഈ സമയത്തെ പ്രത്യേകതയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയം തന്നെയാണ് ഈ സംഗമ സമയം. സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും കൂടിയായി മാറുന്നു. എല്ലാ തരത്തിലും ജീവിതത്തിന്റെ ഗുണാനുഭവങ്ങളാണ് ഈ ഘട്ടത്തില്‍ നിങ്ങളെ തേടി വരുന്നത്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന് സാധിക്കുന്നു. ബിസിനസിലാകട്ടെ സാമ്പത്തിക ലാഭം ലഭിക്കുകയും ജീവിതം പച്ച പിടിക്കുകയും ചെയ്യുന്നു.

Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

മിഥുനം (Gemini): ഈ രാശിക്കാര്‍ക്ക് സൂര്യ-വ്യാഴ സംഗമം നിരവധി അനുകൂല ഫലങ്ങള്‍ നൽകും. ഇത് ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടു വരുന്നു. ബിസിനസിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് ഈ സമയം ദു:ഖിക്കേണ്ടി വരില്ല. ആരോഗ്യം മികച്ചതാവുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പോലെ ഉപരിപഠനത്തിന് ചേരുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടിയെടുക്കാം. വന്‍ നേട്ടങ്ങളാണ് മുന്നോട്ടുള്ള പാതയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. വിദേശയാത്രക്കും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിനും ഉള്ള സാധ്യതയുണ്ട്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

തുലാം (Libra):  ഈ രാശിക്കാര്‍ക്ക് സൂര്യ-വ്യാഴ സംഗമം അടിപൊളി ഫലങ്ങള്‍ നൽകുന്നു.  ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നൽകുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ഒരിക്കലും ജീവിതത്തില്‍ രണ്ടാമതൊന്ന് ചിന്തിച്ച് തീരുമാനം എടുക്കേണ്ടി വരില്ല. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായിരിക്കും

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News