Vastu Tips: വസ്ത്രത്തിന്റെ നിറം ഒരാളുടെ പെരുമാറ്റത്തെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കുന്നതെങ്ങനെ?

ഏതൊരു മനുഷ്യന്റെയും വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് അവൻ ധരിക്കുന്ന വസ്ത്രം. വാസ്തു പ്രകാരം, ഒരു വ്യക്തിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ചില നിറങ്ങളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 12:21 PM IST
  • ആത്മവിശ്വാസം കുറവാണ് എന്ന് ഒരു വ്യക്തിക്ക് തോന്നുകയാണെങ്കിൽ നിങ്ങൾ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • കാരണം ചുവന്ന നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വ്യക്തിയിൽ ഉത്സാഹവും ഊർജ്ജവും ശക്തമായ ഇച്ഛാശക്തിയും ഉണ്ടാക്കുന്നു.
Vastu Tips: വസ്ത്രത്തിന്റെ നിറം ഒരാളുടെ പെരുമാറ്റത്തെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കുന്നതെങ്ങനെ?

നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് വാസ്തു ശാസ്ത്രം. ജീവിതത്തിലുണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള പല അനിഷ്ട സംഭവങ്ങളും വാസ്തു ശാസ്ത്ര പ്രകാരം നമ്മൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഭവനത്തിൽ ഉപയോഗിക്കുന്ന നിറങ്ങൾ മുതൽ നമ്മൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറങ്ങൾ വരെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വീടിന് പോസിറ്റീവ് എനർജി ലഭിക്കാൻ കർട്ടനുകൾ, ഷീറ്റുകൾ തുടങ്ങിയവ തിരഞ്ഞെടുക്കുന്നതിൽ നമ്മൾ ഏറെ ശ്രദ്ധിക്കണം. അത്തരത്തിൽ ജീവിതത്തിൽ കൂടുതൽ ഊർജം ലഭിക്കുന്നതിനായി ധരിക്കേണ്ട വസ്ത്രങ്ങൾ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം.

ഏതൊരു മനുഷ്യന്റെയും വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് അവൻ ധരിക്കുന്ന വസ്ത്രം. വാസ്തു പ്രകാരം, ഒരു വ്യക്തിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ചില നിറങ്ങളുണ്ട്, ചില നിറങ്ങൾ നിഷേധാത്മകതയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഏത് നിറത്തിലുള്ള വസ്ത്രമാണ് ശുഭസൂചകമെന്നും ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഒഴിവാക്കേണ്ടതെന്നും ഒന്ന് നോക്കാം. 

Also Read: Astrology: പണം മുടക്കാൻ മടിയില്ലാത്തവരാണ് ഈ രാശിക്കാർ, നിങ്ങളും ഈ രാശിയാണോ?

 

ചുവപ്പ് നിറത്തിലുള്ള വസ്ത്രം

ആത്മവിശ്വാസം കുറവാണ് എന്ന് ഒരു വ്യക്തിക്ക് തോന്നുകയാണെങ്കിൽ നിങ്ങൾ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കാരണം ചുവന്ന നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വ്യക്തിയിൽ ഉത്സാഹവും ഊർജ്ജവും ശക്തമായ ഇച്ഛാശക്തിയും ഉണ്ടാക്കുന്നു.

വെള്ള നിറത്തിലുള്ള വസ്ത്രം

വെളുത്ത നിറം സമാധാനത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. മനസ്സ് അസ്വസ്ഥമാകുമ്പോൾ, നമുക്ക് ചുറ്റും നെഗറ്റീവ് എനർജി ഉണ്ടാകുന്നു എന്ന് തോന്നുമ്പോൾ നമ്മൾ വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഉചിതം. ജ്യോതിഷ പ്രകാരം വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഞ്ഞ വസ്ത്രം

വാസ്തു ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ പ്രചോദനം കുറവാണെന്ന് തോന്നുന്നുവെങ്കിൽ അയാൾ മഞ്ഞ വസ്ത്രം കൂടുതൽ ധരിക്കണം. മഞ്ഞ നിറം ധരിക്കുന്നത് ജോലിയിൽ ഏകാഗ്രത വർദ്ധിപ്പിക്കുന്നു. ഏതൊരു വെല്ലുവിളിയെയും നേരിടാൻ ഇതിലൂടെ സാധിച്ചേക്കും. മഞ്ഞ വസ്ത്രങ്ങൾ വ്യാഴനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക

വാസ്തു പ്രകാരം വിവാഹപ്രായമായ യുവാക്കളും യുവതികളും കറുത്ത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം. ഓറഞ്ച്, പിങ്ക്, തുടങ്ങിയ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ഇത്തരക്കാർക്ക് ശുഭകരമാണ്. ഇതുകൂടാതെ കറുത്ത വസ്ത്രങ്ങൾ മിതമായി ധരിക്കണം. ഇരുണ്ട നിറമുള്ള വസ്ത്രങ്ങളാണ് ധരിക്കാൻ താൽപര്യമെങ്കിൽ പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിക്കാതിരിക്കുക.

Also Read: പ്രദക്ഷിണ വഴിയിൽ അറിയാതെ ബലിക്കല്ലിൽ ചവിട്ടിയോ? പരിഹാരമായി ഈ മന്ത്രം മൂന്ന് തവണ ജപിക്കണം

 

വാസ്തു പ്രകാരം പഴയ വസ്ത്രങ്ങൾ, കിടക്കവിരികൾ, കർട്ടനുകൾ മുതലായവ വീട്ടിൽ ഉപയോഗിക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് ഊർജം എത്താൻ കാരണമാകുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കീറിയതും പഴകിയതുമായ വസ്ത്രങ്ങൾ ശുചീകരണ ജോലികളിൽ ഉപയോഗിക്കാം. ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും അയാളുടെ ആത്മവിശ്വാസത്തിലും വസ്ത്രങ്ങളുടെ നിറം വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ധരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News