Feet and Luck: കാല്‍പ്പാദങ്ങള്‍ പറയും നിങ്ങളുടെ ഭാഗ്യം!!

Feet and Luck:  സാമുദ്രിക് ശാസ്ത്രം അനുസരിച്ച്, ഒരാളുടെ വ്യക്തിത്വം, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ പാദങ്ങളുടെ ആകൃതി നോക്കിയും അറിയാന്‍ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 07:04 PM IST
  • സുന്ദരമായ പാദങ്ങള്‍ ആകര്‍ഷകത്വം മാത്രമല്ല, മറ്റ് ചില കാര്യങ്ങള്‍ കൂടി പറയും. നിങ്ങളുടെ ഭാഗ്യം, സ്വഭാവം, ഭാവി തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ പാദങ്ങള്‍ വ്യക്തമാക്കും
Feet and Luck: കാല്‍പ്പാദങ്ങള്‍ പറയും നിങ്ങളുടെ ഭാഗ്യം!!

Feet and Luck: കാല്‍പ്പാദങ്ങള്‍  ഏറെ സുന്ദരമായും വൃത്തിയായും സൂക്ഷിക്കേണ്ടത്  വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമാക്കാന്‍  പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. ആരോഗ്യകരമായ സുന്ദരമായ പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

Also Read:  Planet Transit in July 2023: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹങ്ങള്‍ രാശി മാറുന്നു!! ഭാഗ്യം ചില രാശിക്കാരെ തേടിയെത്തും

എന്നാല്‍, സുന്ദരമായ പാദങ്ങള്‍ ആകര്‍ഷകത്വം മാത്രമല്ല, മറ്റ് ചില കാര്യങ്ങള്‍ കൂടി പറയും. നിങ്ങളുടെ ഭാഗ്യം, സ്വഭാവം, ഭാവി തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ പാദങ്ങള്‍ വ്യക്തമാക്കും!! അതായത് പാദത്തിന്‍റെ ഘടന നോക്കി ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. 

Also Read:  July 2023 Lucky Zodiac Sign: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹ സംക്രമണം, ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും!! 

പലപ്പോഴും വിദഗ്ധര്‍ ഒരാളുടെ ഭാഗ്യത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയുന്നത് കൈകൾ നോക്കിയാണ്. എന്നാൽ സാമുദ്രിക് ശാസ്ത്രം അനുസരിച്ച്, ഒരാളുടെ വ്യക്തിത്വം, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ പാദങ്ങളുടെ ആകൃതി നോക്കിയും അറിയാന്‍ സാധിക്കും.
 
സാമുദ്രിക് ശാസ്ത്രം പറയുന്നതനുസരിച്ച് നിങ്ങളുടെ പാദങ്ങളുടെ ഘടന ഭാഗ്യവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും വെളിപ്പെടുത്തും. സാമുദ്രിക് ശാസ്ത്രം ( Samudrik Shastra) അനുസരിച്ച്, ഒരു വ്യക്തിയുടെ വിധി കൈകളിലെ രേഖകള്‍ നോക്കി മാത്രമല്ല പാദങ്ങള്‍ നോക്കിയും അറിയാൻ കഴിയും.  സാമുദ്രിക് ശാസ്ത്രം ഒരു വ്യക്തിയുടെ  ഭാഗ്യം നിര്‍ണ്ണയിക്കുന്ന  കാര്യങ്ങളായി പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം...  

വീതിയുള്ള പാദങ്ങള്‍ ഉള്ളവര്‍  

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും  ചിലരുടെ പാദങ്ങള്‍ക്ക് വീതി കൂടുതലാണ്. സാമുദ്രിക് ശാസ്ത്രം പറയുന്നതനുസരിച്ച് ഇത്തരക്കാര്‍ കാര്യങ്ങള്‍ എപ്പോഴും വളരെ കളി തമാശ രൂപത്തില്‍ കാണുന്നവരാണ്. ഇവര്‍ മറ്റുള്ളവര്‍ക്ക് പോസിറ്റിവിറ്റി നല്‍കും എങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍പോലും ഗൗരവത്തോടെ കാണാത്ത ഇവരുടെ പ്രകൃതം ചിലപ്പോള്‍ മറ്റുള്ളവരില്‍ പ്രകോപനം സൃഷ്ടിക്കാറുണ്ട്.  

നിങ്ങളുടെ ഉള്ളംകാലിൽ കറുത്ത മറുക് ഉണ്ടോ? 

സാമുദ്രിക് ശാസ്ത്രം അനുസരിച്ച്, ഉള്ളംകാലിൽ കറുത്ത മറുകുള്ളവർ, അത്തരക്കാർ കറങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. അവര്‍ ഒരു സ്ഥലത്ത് അധിക സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കില്ല....!!

കാൽവിരലുകളുടെ നീളം തുല്യമായവര്‍ 

കാല്‍പ്പാദത്തിലെ അഞ്ച് വിരലുകളുടെ നീളം ഏകദേശം തുല്യമായവര്‍, ഇവര്‍ വളരെ ശാന്ത സ്വഭാവക്കാരാണ്. സാമുദ്രിക് ശാസ്ത്ര പ്രകാരം, ഇത്തരക്കാർ വലിയ വലിയ പ്രശ്നങ്ങൾ പോലും ഏറെ സമാധാനപരമായി പരിഹരിക്കാന്‍ മിടുക്കരാണ്. 

തള്ളവിരലിനേക്കാൾ വലിപ്പമുള്ള പാർശ്വവിരൽ

സാമുദ്രിക് ശാസ്ത്ര പ്രകാരം, കാൽവിരലിന് അടുത്തുള്ള വിരൽ തള്ളവിരലിനേക്കാൾ  നീളം കൂടിയതാണ് എങ്കില്‍ അവർ വളരെ ഉത്സാഹികളായിരിക്കും. അത്തരക്കാർ, മറ്റുള്ളവർക്ക് എപ്പോഴും പ്രചോദനവും എല്ലായിടത്തും സ്വന്തം നില  ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നവരാണ്.  ഇത്തരക്കാർ നല്ല പ്രാസംഗികരും ആയിരിക്കും.

മെലിഞ്ഞ കാലുകൾ ഉള്ളവര്‍ 

വളരെ മെലിഞ്ഞതും എല്ലാ വിരലുകളും പരസ്പരം ചേർന്നിരിയ്ക്കുന്നതുമായ കാലുകള്‍ ഉള്ള  ആളുകൾ പ്രത്യേക സ്വഭാവക്കാരനാണ്. ഇവര്‍  ആരോടും വിട്ടുവീഴ്ച ചെയ്യില്ല. അവർ സ്വകാര്യത ഏറെ  ഇഷ്ടപ്പെടുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News