Prithviraj's Lamborghini resale: നാലര കോടിയുടെ കാര്‍ പൃഥ്വിരാജ് ഓടിച്ചത് വെറും 1,100 കി.മീ! ഒടുവില്‍ ആ സ്വപ്‌ന കാര്‍ കോഴിക്കോട്ടുകാരന് സ്വന്തം

Prithviraj's Lamborghini resale: ലംബോർഗിനി ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്തിട്ടായിരുന്നു ലംബോർഗിനിയുടെ തന്നെ എസ് യുവി ഉറൂസ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 03:12 PM IST
  • 2018 ല്‍ ആയിരുന്നു പൃഥ്വിരാജ് ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ വാങ്ങിയത്
  • നാലര കോടി രൂപയാണ് ഹുറാക്കാന്റെ ഓൺറോഡ് പ്രൈസ്
  • കോഴിക്കോട് സ്വദേശിയാണ് ഇപ്പോൾ ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്
Prithviraj's Lamborghini resale: നാലര കോടിയുടെ കാര്‍ പൃഥ്വിരാജ് ഓടിച്ചത് വെറും 1,100 കി.മീ! ഒടുവില്‍ ആ സ്വപ്‌ന കാര്‍ കോഴിക്കോട്ടുകാരന് സ്വന്തം

കോഴിക്കോട്/ തിരുവനന്തപുരം: മലയാള സിനിമ താരങ്ങളില്‍ വാഹന പ്രേമികളായി ഒരുപാട് പേരുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക് ഒരു ഹരമാണ്. പൃഥ്വിരാജ് ആണെങ്കില്‍ അക്കാര്യത്തില്‍ ഒരുപടി മുന്നിലും ആണ്. അങ്ങനെ, പൃഥ്വിരാജ് ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ വാങ്ങിയത് വലിയ വാര്‍ത്തയും ആയിരുന്നു.

2018 ല്‍ ആയിരുന്നു പൃഥ്വിരാജ് ഈ ആഡംബര വാഹനം സ്വന്തമാക്കിയത്. പിന്നീട് ഇത് മാറ്റിയാണ് ലംബോര്‍ഗിനിയുടെ എസ് യുവി ഉറൂസ് സ്വന്തമാക്കിയത്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരായ റോയല്‍ ഡ്രൈവ് വഴി ആയിരുന്നു പൃഥ്വിരാജിന്റെ ഉറൂസിലേക്കുള്ള മാറ്റം. ഇതിനിടെ ആ കാര്‍ ഓടിയത് വെറും 1,100 കിലോമീറ്റര്‍ മാത്രമായിരുന്നു.

Read Also: നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കാം; ആടുജീവിതം തിയറ്ററുകളിലേക്ക്

പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന ലംബോര്‍ഗിനി ഹുറാക്കാന്‍ ഇപ്പോള്‍ ഒരു കോഴിക്കോട് സ്വദേശി സ്വന്തമാക്കിയിരിക്കുകയാണ്.
കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി സനന്ദ് ആണ് ഇത്. റോയല്‍ ഡ്രൈവിന്റെ കോഴിക്കോട് ഷോറൂമില്‍ നിന്നാണ് സനന്ദ് ഈ കാര്‍ വാങ്ങിയത്. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് ഇത്. നാലരക്കോടിയുടെ  ഈ സൂപ്പര്‍ കാര്‍ വാങ്ങാന്‍ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ  മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയുമായിരുന്നു.

2018-ലാണ് പൃഥ്വിരാജ് ഹുറാക്കാന്‍ സ്വന്തമാക്കിയത്. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറില്‍. ഈ എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് ഹുറാക്കാന്റെ ഈ മോഡലിനുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി ഈ സൂപ്പര്‍ കാറിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്.

ഇതിനിടെ പൃഥ്വിരാജ് മേഴ്സിഡസ് ബെൻസിന്റെ ഒരു ആഡംബര എസ് യുവി കൂടി വാങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എസ് യുവി ജി63 എഎംജി എന്ന മോഡലിനെ കുറിച്ചായിരുന്നു വാർത്ത. ബെൻസിന്റെ ഏറ്റവും മികച്ച മിഡ് സൈസ് ലക്ഷ്വറി വാഹനം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ബെൻസിന്റെ ഏറ്റവും ശക്തനായ എസ് യുവികളിൽ ഒന്നുകൂടിയാണിത്. നാല് കോടി രൂപയാണ് ഈ വാഹനത്തിന്റെ ഓൺറോഡ് പ്രൈസ്.

പൃഥ്വിരാജ് സ്ഥിരമായി ഉപയോഗിക്കുന്ന കാർ ഏതെന്ന് ചോദിച്ചാൽ ചിലപ്പോൾ ഉത്തരം മുട്ടിപ്പോകും. എന്തായാലും പല ആഡംബര വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. റേഞ്ച് റോവർ, പോർഷേ, മിനി കൂപ്പർ, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയെ കുറിച്ച് പലപ്പോഴായി വാർത്തകൾ വന്നിട്ടുണ്ട്. ലംബോർഗിന് വാങ്ങിയ സമയത്ത് അമ്മ മല്ലിക സുകുമാരൻ കേരളത്തിലെ റോഡുകളെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വാഹന പ്രേമത്തിന് ദശാബ്ദങ്ങളുടെ തന്നെ പഴക്കമുണ്ട്. ഡ്രൈവറുണ്ടെങ്കിലും സ്വന്തമായി മാത്രം കാർ ഓടിക്കുമായിരുന്ന മമ്മൂട്ടിയെ കുറിച്ചുള്ള കഥകൾ ഏറെ പരിചിതവും ആണ്. എല്ലാ കാറുകളും 369 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തെടുക്കും എന്ന പ്രത്യേകതയും മമ്മൂട്ടിയ്ക്കുണ്ട്. ബിഎംഡബ്യു ഇ 46 എം3, മിനി കൂപ്പർ എസ്, ജാഗ്വാർ എക്സ്ജെ,  ടൊയോട്ട ലാൻഡ് ക്രൂയിസർ, ഓഡി എ7, മിസ്തുബിഷി പജേറോ സ്പോർട്ട്, ടോയോട്ട ഫോർച്യൂണർ തുടങ്ങിയവയാണ് മമ്മൂട്ടിയ്ക്ക് സ്വന്തമായിട്ടുള്ള ആഡംബര വാഹനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News