ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു തുക നിക്ഷേപിച്ച് ഭാവിയിലേക്ക് ചേർത്ത് വെക്കാൻ താൽപര്യപ്പെടുന്ന ഒരുപാട് പേരുണ്ട്. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ ഇന്ന് ഒരുപാട് ഓപ്ഷനുകളുമുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ആയിരിക്കും. മികച്ച ആദായങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അതിൽ മികച്ച ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാം സുരക്ഷ പദ്ധതി.
കുറഞ്ഞ നിക്ഷേപവും കൂടുതൽ ലാഭവും, അതാണ് ഈ സ്കീമിന്റെ ഗുണം. ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരാൾ 1411 രൂപ മാത്രം അടച്ചാൽ മതി. പദ്ധതി മെച്ചുവേർഡ് ആകുമ്പോൾ 35 ലക്ഷം രൂപയാണ് നിങ്ങളുടെ കയ്യിലെത്തുക. നിക്ഷേപിച്ച തുക ബോണസ് സഹിതം 80 വയസിന് ശേഷമാകും നിക്ഷേപകന് ലഭിക്കുക. അല്ലെങ്കിൽ മരണസമയത്ത് അവരുടെ നിയമപരമായ അവകാശി/ നോമിനി ആരാണോ അവർക്ക് പണം ലഭിക്കും. 19 നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗമാകാം. 10,000 രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള പോളിസികളിൽ നിക്ഷേപിക്കാൻ കഴിയും. പ്രതിമാസം, ത്രൈമാസം, അർദ്ധവാർഷികം അല്ലെങ്കിൽ വർഷം തോറും പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് ഉപഭോക്താവിന് 30 ദിവസത്തെ ഗ്രേസും നൽകുന്നുണ്ട്.
19 വയസ്സുള്ള ഒരു നിക്ഷേപകൻ 55 വയസ്സ് വരെ 10 ലക്ഷം രൂപ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വ്യക്തി എല്ലാ മാസവും 1515 രൂപ പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്. 58 വയസ്സ് വരെ നിക്ഷേപിക്കുന്നതിന് 1463 രൂപയും 60 വയസ്സ് വരെ നിക്ഷേപകൻ എല്ലാ മാസവും പ്രീമിയമായി 1411 രൂപയും നിക്ഷേപിക്കണം. നിക്ഷേപകന് 55 വയസ്സാകുമ്പോൾ 31.60 ലക്ഷം രൂപയും 58 വയസ്സാകുമ്പോൾ 33.40 ലക്ഷം രൂപയും 60 വയസ്സാകുമ്പോൾ 34.60 ലക്ഷം രൂപയും മെച്യൂരിറ്റി തുകയായി ലഭിക്കും.
പദ്ധതി പ്രകാരം നാല് വർഷം പൂർത്തിയാക്കുന്ന ഉപയോക്താക്കൾക്ക് വായ്പാ സൗകര്യവും പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. അതേസമയം പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതിരുന്നാൽ മൂന്ന് വർഷത്തിന് ശേഷം ഈ പോളിസി സറണ്ടർ ചെയ്യാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...