Bank Holidays in September: സെപ്റ്റംബര്‍ 22 മുതൽ 30 വരെ 7 ദിവസം ബാങ്ക് അവധി!!

Bank Holidays in September Last Week:  സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതിനുമുൻപ് തന്നെ RBI ഈ മാസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത്, RBI 16 ദിവസത്തെ അവധികളുടെ പട്ടികയാണ് പുറത്തു വിട്ടിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 01:45 PM IST
  • സെപ്റ്റംബര്‍ മാസതിലെ ശേഷിക്കുന്ന 9 ദിവസങ്ങളിൽ പല കാരണങ്ങളാൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. സെപ്റ്റംബർ 22 ന് കേരളത്തിൽ ബാങ്കുകൾക്ക് അവധിയാണ്. എന്നത് മറ്റു സംസ്ഥാനങ്ങൾക്ക് ഈ അവധി ബാധകമല്ല.
Bank Holidays in September: സെപ്റ്റംബര്‍ 22 മുതൽ 30 വരെ 7 ദിവസം ബാങ്ക് അവധി!!

Bank Holidays in September Last Week: സെപ്റ്റംബര്‍ അവസാന വാരം ആരംഭിക്കുകയാണ്. ഈ മാസത്തില്‍ ഇനി വെറും 9 ദിവസങ്ങള്‍ കൂടി മാത്രമാണ് ശേഷിക്കുന്നത്. ശേഷിക്കുന്ന 9 ദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 7 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും...!!

Also Read:  Indian Railway: ഇന്ത്യൻ റെയിൽവേയുടെ വന്‍ തീരുമാനം, നഷ്ടപരിഹാര തുക 10 മടങ്ങ് വര്‍ദ്ധിപ്പിച്ചു 
 
അതായത് സെപ്റ്റംബര്‍ മാസതിലെ ശേഷിക്കുന്ന 9 ദിവസങ്ങളിൽ പല കാരണങ്ങളാൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. സെപ്റ്റംബർ 22 ന് കേരളത്തിൽ ബാങ്കുകൾക്ക് അവധിയാണ്. എന്നത് മറ്റു സംസ്ഥാനങ്ങൾക്ക് ഈ അവധി ബാധകമല്ല. 

Also Read:  Chandrayaan 3 Update: 14  ദിവസം നീണ്ട ഉറക്കത്തിന് ശേഷം ചന്ദ്രയാന്‍ 3 ഉണരുമോ? രാജ്യം ആകാംഷയോടെ കാത്തിരിയ്ക്കുകയാണ്.  
 
സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതിനുമുൻപ് തന്നെ RBI ഈ മാസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത്, RBI 16 ദിവസത്തെ അവധികളുടെ പട്ടികയാണ് പുറത്തു വിട്ടിരുന്നത്.  അതനുസരിച്ച്, സെപ്റ്റംബർ 22 നും സെപ്റ്റംബർ 30 നും ഇടയിൽ രാജ്യത്തെ ഏതെല്ലാം സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുമെന്ന് അറിയാം.... 

സെപ്റ്റംബർ അവസാന വാരം അതായത് 22 മുതൽ 30 വരെയുള്ള അവധി ദിവസങ്ങളുടെ പട്ടിക ചുവടെ:- 

1) സെപ്റ്റംബർ 22, 2023: ശ്രീ നാരായണ ഗുരു സമാധി ദിനം. കൊച്ചി, പനാജി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല

2) സെപ്റ്റംബർ 23, 2023: നാലാം ശനിയാഴ്ച, രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധി 

3) സെപ്റ്റംബർ 24, 2023: ഞായർ, പ്രതിവാര അവധി, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

4) സെപ്റ്റംബർ 25, 2023: ശ്രീമന്ത ശങ്കർദേവിന്‍റെ ജന്മദിനം പ്രമാണിച്ച് ഗുവാഹത്തിയിൽ ബാങ്കുകൾക്ക് അവധി  

5) സെപ്റ്റംബർ 27, 2023: മിലാദ്-ഇ-ഷെരീഫ്, ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

6) സെപ്റ്റംബർ 28, 2023:  ഈദ്-ഇ-മിലാദ്, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി

7) സെപ്റ്റംബർ 29, 2023: ഈദ്-ഇ-മിലാദ്-ഉൻ-നബി, ഗാംഗ്‌ടോക്ക്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
 
അതേസമയം, ബാങ്കുകൾക്ക് അവധിയാണ് എങ്കിലും ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ മുറ പോലെ നടക്കും. ചില ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ മൊബൈൽ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിയും. നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ ഇതിനായി ATM ഉപയോഗിക്കാം. 

ബാങ്ക് അവധികൾ തീരുമാനിക്കുന്നത് ആർബിഐനമുക്കറിയാം. സഹകരണ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ച കളിലും അവധിയായിരിക്കും. രാജ്യത്തെ നോൺ-ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഈ അവധികള്‍  ബാധകമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News