Benz and Bmw Mileage: എത്ര കിട്ടും ബെൻസിനും ബിഎംഡബ്ല്യുവിനും മൈലേജ് ? അറിയേണ്ട ചില വിവരങ്ങൾ

Benz and Bmw Mileage Comparison: ഇരു കമ്പനികളും പറയുന്ന തുടക്ക മൈലേജ് 10-ൽ താഴെയാണ്,  ഏറ്റവും കൂടിയ മൈലേജ് ആകട്ടെ 18. കിമി വരെയും ഉണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 04:51 PM IST
  • ആറ് കിലോ മീറ്റർ മുതൽ പരമാവധി 18 കിലോ മീറ്റർ വരെയാണ് ബെൻസ് ശ്രേണിയിലെ വാഹനങ്ങളുടെ കമ്പനി പറയുന്ന മൈലേജ്
  • 47 ലക്ഷം വരെ ഓൺറോഡ് വില വരുന്ന ബിഎംഡബ്ല്യു എക്സ്-1ന് മൈലേജ് കമ്പനി പറയുന്നത് 20 കി.മി
  • പൈസ കൊടുത്ത് വാങ്ങിയാൽ മാത്രം പോര പോറ്റാനും നല്ല തുക വേണം
Benz and Bmw Mileage: എത്ര കിട്ടും ബെൻസിനും ബിഎംഡബ്ല്യുവിനും മൈലേജ് ? അറിയേണ്ട ചില വിവരങ്ങൾ

കാർ ശ്രേണികളിലെ അതികായൻമാരാണ് ബെൻസും ബിഎം ഡബ്ല്യുവും. കുറഞ്ഞത് 50 ലക്ഷം മുതൽ ഒന്നര കോടിയിലധികം രൂപ വരെയാണ് ഈ വാഹനങ്ങൾക്ക് വിപണി വില. ആഡംബരം, യാത്ര കംഫർട്ട് എന്നിവയിൽ കുറഞ്ഞതൊന്നും ഇവയിൽ നിന്ന് പ്രതീക്ഷിക്കരുത് അത് കൊണ്ട് തന്നെ ബെൻസ് അടക്കമുള്ള വാഹനങ്ങൾ പോറ്റുക എന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണ്.

ആറ് കിലോ മീറ്റർ മുതൽ പരമാവധി 18 കിലോ മീറ്റർ വരെയാണ് ബെൻസ് ശ്രേണിയിലെ വാഹനങ്ങളുടെ കമ്പനി പറയുന്ന മൈലേജ്, പെട്രോൾ, ഡീസൽ, ഒട്ടോമാറ്റിക് എന്നിവക്ക് ഇത് വ്യത്യാസപ്പെട്ടിരിക്കാം.മേഴ്സിഡസ് ബെൻസ് സിഎൽഎ പെട്രോളിന് 15 കി.മി മൈലേജാണ് ലഭിക്കുന്നത് ഒട്ടോമാറ്റിക് ഡീസലിന് 17.9 കി.മി ലഭിക്കും. ബെൻസ് സി ക്ലാസിന് 11.9 കിമി ഉം, ഡീസലിന് 19 കി.മി ഉം, പെട്രോൾ ഓട്ടോമാറ്റികിന് 12 കിമി ഉം, ഡീസൽ  ഓട്ടോമാറ്റിക്കിന് 19.കി മി ഉം ആണ് മൈലേജ്.

മേഴ്സിഡസ് ഇ ക്ലാസ് പെട്രോളിന് 13 കി.മി ഉം, ഡീസലിന് 10.6 കിമി ഉം കിട്ടും പെട്രോൾ ഓട്ടോമാറ്റിക്കിന് 13 ഉം ഡീസൽ  ഓട്ടോമാറ്റിക്കിന് 12.06 ഉം കിലോ മീറ്റർ മൈലേജ് ലഭിക്കും. ബെൻസ് എസ് ക്ലാസിന് ഡീസൽ 16 കിമി ഉം, പെട്രോൾ ഓട്ടോമാറ്റിക് 7.81 കി.മീ ഉം, ഡീസൽ 16. കിമി ഉം ലഭിക്കും. ബെൻസിൻറെ ഏറ്റവും വില കൂടിയ മോഡലുകളിൽ ഒന്നായ എഎംജി ജി 63-ന് വെറും 6 കി.മി മാത്രമാണ് മൈലേജ്. ഇതിൻറെ വില മാത്രം 3 കോടിക്ക് മുകളിൽ വരും.

ബിഎം ഡബ്ല്യു

47 ലക്ഷം വരെ ഓൺറോഡ് വില വരുന്ന ബിഎംഡബ്ല്യു എക്സ്-1ന് മൈലേജ് കമ്പനി പറയുന്നത് 20 കി.മി ആണ്, 3 സീരിസ് ബിഎംഡബള്യു മോഡലുകൾക്കും മൈലേജ് ഇത് തന്നെ. എക്സ്-4, ഇസെഡ്-4 മോഡലുകൾക്ക് ലഭിക്കുന്നത് 14 കി.മി മൈലേജാണ്. 2022-ൽ ഏറ്റവും അധികം ഇന്ത്യയിൽ വിറ്റഴിഞ്ഞ എക്സ് സീരിസ് വണ്ടികളിൽ എക്സ്-5ന് 13 കി.മി ആണ് ലഭിക്കുക,എക്സ്-6ന് 10 കി.മി ഉം,എക്സ്-5ന് 8 കി.മി ഉം ആണ് ലഭിക്കുന്ന ശരാശരി മൈലേജ്. ഫ്യൂവൽ വേരിയൻറുകൾക്ക് അനുസൃതമായി ഇത് മാറിയേക്കാം. 

ഇനി വില കൂടി പരിശോധിക്കാം ഇന്ത്യയിൽ വിറ്റഴിഞ്ഞ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ എക്സ് സീരിസിനായിരുന്നു ഇതിൽ എക്സ്-5 വില 76.50 ലക്ഷം മുതൽ 98.50 ലക്ഷം വരെയാണ്. എക്സ് വണ്ണിന് 45.90 ലക്ഷം മുതലാണ് എക്സ് ഷോറും വില, എക്സ്-3 മോഡലിന് 61 ലക്ഷം മുതലും എക്സ് -4ന് 71 ലക്ഷം മുതലുമാണ് എക്സ് ഷോറൂമിലെ പ്രാരംഭ വില. ഇതിൽ തന്നെ എക്സ്-5 എം -ന് വില 2.08 കോടിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News