ചൂരലിൽ സതീശൻ തീർക്കുന്നത് ഭംഗിയാർന്ന കസേരകളും മേശകളും; സുബിൻ കെയിൻ ഫർണിച്ചർ ശ്രദ്ധേയമാകുന്നതിങ്ങനെ!!!

ചൂരൽ, ആണി, പ്ളാസ്റ്റിക് വലിച്ചിൽ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വലിച്ചിലിന് പൊളി എന്നും പറയാറുണ്ട്. മലേഷ്യയിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. 

Written by - Abhijith Jayan | Last Updated : Mar 29, 2022, 01:09 PM IST
  • ചൂരൽ കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കട തുടങ്ങാമെന്ന ആശയത്തിലേക്ക് സതീശനും കുടുംബവും എത്തിചേർന്നു.
  • വീണ്ടും നോർക്കയുടെ സഹായത്തോടെ കെയിൻ ഫർണിച്ചർ മാർട്ടിന് തുടക്കമിട്ടു. ആദ്യഘട്ടത്തിൽ വഴുതക്കാട് സ്വന്തമായി ഒരു കട തുടങ്ങി.
  • പിന്നീട് കുറച്ച് വർഷം കഴിഞ്ഞതോടെ കട മതിയാക്കി വീട്ടിൽ മാത്രമാക്കി വിൽപ്പനയും നിർമ്മാണവും തുടർന്നു.
  • ചൂരൽ, ആണി, പ്ളാസ്റ്റിക് വലിച്ചിൽ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്
ചൂരലിൽ സതീശൻ തീർക്കുന്നത് ഭംഗിയാർന്ന കസേരകളും മേശകളും; സുബിൻ കെയിൻ ഫർണിച്ചർ ശ്രദ്ധേയമാകുന്നതിങ്ങനെ!!!

തിരുവനന്തപുരം: നഗരത്തിലെ ഒരു ചൂരൽക്കടയുടെ വിശേഷങ്ങളിലേക്കാണ് ഇനി. തേക്കുംമൂടിന് സമീപം പ്രവർത്തിക്കുന്ന സുബിൻ കെയിൻ ഫർണിച്ചർ എന്ന വ്യാപാര സ്ഥാപനത്തിൽ ചൂരൽ ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ വീട്ടുപകരണങ്ങളും യഥേഷ്ടം ലഭിക്കും. വിദേശത്ത് നിന്ന് ഉൾപ്പടെ ഓർഡർ ലഭിക്കുന്ന കച്ചവടസ്ഥാപനത്തിൽ ചൂരൽക്കസേരയ്ക്കും ചൂരൽമേശയ്ക്കും മറ്റിടങ്ങളിൽ ഈടാക്കുന്നതിനേക്കാൾ തുച്ഛമായ വില മാത്രമാണുള്ളത്. സ്വന്തമായി സാധനങ്ങൾ വാങ്ങി തയ്യാറാക്കുന്നതിനാൽ ആവശ്യക്കാരുമേറെയാണ്.

പേര് ബി.സതീശൻ. തിരുവനന്തപുരം തേക്കുംമൂട് സ്വദേശി. പ്രവാസിയായിരുന്ന സതീശന് നോർക്കയുടെ സഹായത്തോടെ സ്വയം തൊഴിൽ സംരഭത്തിന് അനുമതി ലഭിക്കുന്നത് 2002ലാണ്. ആദ്യഘട്ടത്തിൽ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന മാവ് നിർമ്മിക്കുന്ന യൂണിറ്റിന് തുടക്കം കുറിച്ചു. അന്ന് അഞ്ച് പേർക്കാണ് ഇത്തരത്തിൽ നോർക്കയുടെ സ്വയം തൊഴിൽ സംരഭത്തിന് അനുമതി കിട്ടിയത്. മായമൊന്നും ചേർക്കാതെ ആഹാരപദാർഥങ്ങൾ തയ്യാറാക്കി നൽകുന്നതിനായിരുന്നു പ്രഥമപരിഗണന. രാവിലെ 4.30ന് ആരംഭിക്കുന്ന കച്ചവടസ്ഥാപനം രാത്രി 10വരെ പ്രവർത്തിക്കുമായിരുന്നു. പിന്നീട്, കുറച്ച് നാൾ കഴിഞ്ഞപ്പോഴെക്കും ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരൻ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞു. ഇതോടെ ഈ സംരഭത്തിന് പതിയെ പതിയെ താഴ്വീണു. 

തുടർന്ന്, ചൂരൽ കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കട തുടങ്ങാമെന്ന ആശയത്തിലേക്ക് സതീശനും കുടുംബവും എത്തിചേർന്നു. വീണ്ടും നോർക്കയുടെ സഹായത്തോടെ കെയിൻ ഫർണിച്ചർ മാർട്ടിന് തുടക്കമിട്ടു. ആദ്യഘട്ടത്തിൽ വഴുതക്കാട് സ്വന്തമായി ഒരു കട തുടങ്ങി. പിന്നീട് കുറച്ച് വർഷം കഴിഞ്ഞതോടെ കട മതിയാക്കി വീട്ടിൽ മാത്രമാക്കി വിൽപ്പനയും നിർമ്മാണവും തുടർന്നു. ചൂരൽ, ആണി, പ്ളാസ്റ്റിക് വലിച്ചിൽ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വലിച്ചിലിന് പൊളി എന്നും പറയാറുണ്ട്. മലേഷ്യയിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. 

അഞ്ച് തൊഴിലാളികൾ കടയിൽ ജോലി ചെയ്യുന്നുണ്ട്. പെയിന്റിഗും പോളിഷും സതീശനാണ് ചെയ്യുന്നത്. യാതൊരുവിധ കമ്മീഷനും വാങ്ങാതെ ഉപഭോക്താക്കൾക്ക് നല്ല സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. കർമ്മപഥത്തിൽ സത്യസന്ധതയോടെ ജോലി ചെയ്യുകയാണ്. ഇനിയും ഇത്തരം ജോലികളുമായി തന്നെ മുന്നോട്ട് പോകാനാണ് താത്പര്യമെന്നും സതീശൻ പറയുന്നു. ചൂരലിൽ തീർക്കുന്ന ചാരുകസേരയ്ക്ക് 2800 മുതലാണ് വില ആരംഭിക്കുന്നത്. കുഞ്ഞുങ്ങൾക്കായുള്ള ചെറുകസേരയ്ക്ക് 1000 മുതൽ 1200 വരെ മാത്രമാണ് ഈടാക്കുന്നത്. 

പുതിയ കസേരകൾ നിർമ്മിക്കുന്നതോടൊപ്പം പഴയത് നന്നാക്കി നൽകുകയും ചെയ്യുന്നുണ്ട്. കടയിലെത്താൻ കഴിയാത്ത ആവശ്യക്കാർക്ക് ഫർണിച്ചറുകൾ സൈറ്റിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. വിദേശത്ത് നിന്നടക്കം നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് സതീശൻ പറയുന്നു. ഇദ്ദേഹത്തിന്റെ കുടുംബവും പൂർണപിന്തുണയുമായി രംഗത്തുണ്ട്. ഭാര്യ സീമ സതീഷ് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ പൊലീസ് ഉദ്യോഗസ്ഥയാണ്. മകൻ സുബിൻ സതീഷ് എൻജിനീയറിംഗ് വിദ്യാർഥിയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News