March 31, 2024 Deadline: മാര്‍ച്ച്‌ 31, ഈ സാമ്പത്തിക ഇടപടുകള്‍ക്കുള്ള സമയപരിധി അവസാനിക്കുന്നു

March 31, 2024 Deadline:  2023-24 സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുക മാത്രമല്ല, പല പ്രധാന ജോലികൾക്കുള്ള സമയപരിധിയും ഈ തീയതിയിൽ അവസാനിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 05:19 PM IST
  • പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു.
March 31, 2024 Deadline: മാര്‍ച്ച്‌  31, ഈ സാമ്പത്തിക ഇടപടുകള്‍ക്കുള്ള സമയപരിധി അവസാനിക്കുന്നു

March 31, 2024 Deadline: മാര്‍ച്ച്‌ അവസാന വാരം ആഘോഷങ്ങളുടെയും ഒപ്പം അവധികളുടെയും സമയമാണ്. മാര്‍ച്ച്‌ അവസാന ആഴ്ചയില്‍ ഹോളി, വലിയ ആഴ്ച തുങ്ങിയവ മൂലം പലയിടങ്ങളിലും ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. 

Also Read:  Lok Sabha Election 2024: പഞ്ചാബില്‍ ആരുമായും സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കാന്‍ BJP 

അതേസമയം, 2023-24 സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പല പ്രധാന സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള സമയപരിധി കൂടിയാണ് അവസാനിക്കുന്നത്‌. 

Also Read:  Planet Transit in April: ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ മഹാ സംക്രമണം; മേടം, ഇടവം രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!! 

പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു. 2023-24 സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുക മാത്രമല്ല, പല പ്രധാന ജോലികൾക്കുള്ള സമയപരിധിയും ഈ തീയതിയിൽ അവസാനിക്കുകയാണ്. നികുതി ലാഭിക്കല്‍ ലക്ഷ്യമിട്ടുള്ള നിക്ഷേപം, ആദായ നികുതി, നികുതി ലാഭിക്കൽ തുടങ്ങി നിരവധി സാമ്പത്തിക ജോലികൾക്കുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ സാമ്പത്തിക നഷ്ടമോ ഒഴിവാക്കാൻ സമയപരിധിക്ക് മുമ്പ് ഈ ജോലികൾ പൂർത്തിയാക്കുന്നത് ഉചിതമാണ്.  

പുതുക്കിയ ITR സമയപരിധി  Updated ITR Deadline)

2021-22 അസസ്‌മെന്‍റ്  വർഷത്തേക്കുള്ള പുതുക്കിയ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. 2020-21 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകർക്ക് 2024 മാർച്ച് 31-നകം റിട്ടേൺ ഫയൽ ചെയ്യാം. 2019-20 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്‍റെ വിവരങ്ങൾ നൽകാത്തതോ തെറ്റായ വിവരങ്ങള്‍ നല്‍കിയതോ ആയ നികുതിദായകർക്ക് 2024 മാർച്ച് 31 വരെ ഇതിനുള്ള സമയമുണ്ട്.  

നികുതി ലാഭിക്കാനുള്ള അവസാന അവസരം  

നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തതെങ്കിൽ, നികുതി ലാഭിക്കാനുള്ള അവസാന അവസരമാണ് മാര്‍ച്ച്‌ 31 ന് അവസാനിക്കുന്നത്‌. 2023-24 സാമ്പത്തിക വർഷത്തേക്ക് നികുതി ഇളവ് ലഭിക്കുന്നതിന്, സേവിംഗ്സ് പ്ലാനിൽ പണം നിക്ഷേപിക്കാൻ നിങ്ങൾക്ക് മാർച്ച് 31 വരെ സമയമുണ്ട്. 2024 മാർച്ച് 31 വരെ സേവിംഗ്സ് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. PPF, APS, Equity-linked Saving Scheme (ELSS), FD തുടങ്ങിയ സ്കീമുകളിൽ നിക്ഷേപിച്ച് നിങ്ങൾക്ക് നികുതി ലാഭിക്കാം. 80C കൂടാതെ, ആദായനികുതിയുടെ 80D, 80G, 80CCD(1B) എന്നീ വകുപ്പുകൾക്ക് കീഴിൽ നികുതി ഇളവ് ലഭിക്കുന്നതിന് നിങ്ങൾക്ക് വിവിധ സ്കീമുകളിൽ നിക്ഷേപിക്കാം. 

സേവിംഗ്സ് പ്ലാനിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ സമയപരിധി അവസാനിക്കുന്നു

നിങ്ങൾ പിപിഎഫ് (PPF) അല്ലെങ്കിൽ സുകന്യ സമൃദ്ധി യോജന (Sukanya Samridhi Yojana) പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ ചേര്‍ന്നിട്ടുണ്ട് എങ്കില്‍ എല്ലാ സാമ്പത്തിക വര്‍ഷവും ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങളുടെ സേവിംഗ്സ് പ്ലാനിൽ നിങ്ങൾ ഒരു മിനിമം നിക്ഷേപം നിക്ഷേപിക്കണം. ഒരു സാമ്പത്തിക വര്‍ഷം ഈ തുക നിക്ഷേപിക്കുന്നതില്‍ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ട് നിര്‍ജ്ജീവമാകും. അക്കൗണ്ട് സജീവമാക്കുന്നതിനായി പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ടുണ്ട് എങ്കില്‍ തീർച്ചയായും മാർച്ച് 31-നകം അതിൽ ഏറ്റവും കുറഞ്ഞ തുക നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. 

ഫാസ്ടാഗിന്‍റെ കെവൈസി (FasTag KYC)

നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട് ഫാസ്ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, മാർച്ച് 31-ന് മുമ്പ് അതിന്‍റെ കെവൈസി പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. കെവൈസി ഇല്ലാത്ത ഫാസ്‌ടാഗ് മാർച്ച് 31ന് ശേഷം പ്രവർത്തിക്കില്ല. ഫാസ്ടാഗ് KYC വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിർബന്ധമാക്കിയിട്ടുണ്ട്. ഫാസ്ടാഗ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മാർച്ച് 31-നകം നിങ്ങളുടെ ഫാസ്‌ടാഗ് കെവൈസി (FasTag KYC) പൂർത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ ഫാസ്‌ടാഗ് നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യും. കൂടാതെ, ഹൈവേകളില്‍ നിങ്ങളുടെ ഫാസ്ടാഗ്  പ്രവര്‍ത്തിക്കില്ല, ടോള്‍ തുക പണമായി അടയ്‌ക്കേണ്ടി വരും, പണമായി ടോൾ അടയ്ക്കുമ്പോള്‍ ഏകദേശം ഇരട്ടി തുക അടയ്‌ക്കേണ്ടി വരും. ഇത്തരം സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ മാര്‍ച്ച്‌ 31 ന് മുന്‍പ്  ഫാസ്ടാഗ്  കെവൈസി പൂര്‍ത്തിയാക്കാം... 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News