Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!

Kerala Gold Rate: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6705 രൂപയാണ്. 

Written by - Ajitha Kumari | Last Updated : Aug 30, 2024, 10:49 AM IST
  • സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
  • ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു
  • ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു.  ഏകദേശം 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച ശേഷമാണ് ഇന്ന് സ്വർണവില തിരിച്ചിറങ്ങിയത്.   

Also Read: സെപറ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാർ ബമ്പർ നേട്ടങ്ങൾ: ഡിഎ വർധന, ഡിഎ അരിയർ!

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6705 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നെ അങ്ങോട്ട് വില ഉയരുന്നതാണ് ദൃശ്യമായത്.  കഴിഞ്ഞ മാസം സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. 

Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവർക്ക് കൈനിറയെ പണം; ശമ്പളവും ആസ്തിയും ഇരട്ടിക്കും!

എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളം ഇടിഞ്ഞിരുന്നു. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.

ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം...

ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപ ആയി.  ആഗസ്റ്റ് 2 ന്  240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപ ആയി.  ആഗസ്റ്റ് 7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയും ആഗസ്റ്റ് 8 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 9 ന് സ്വർണത്തിന് 600 രൂപ ഉയർന്ന് 51,400 രൂപയും, ആഗസ്റ്റ് 10 ന് സ്വർണത്തിന് 160 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 11 ന്  സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.

Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

 

ആഗസ്റ്റ് 12 ന് 200 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 13 ന് 760 രൂപ ഉയർന്ന് 52,520 രൂപയായിരുന്ന സ്വർണ വില ആഗസ്റ്റ് 14 ന് 80 രൂപ കുറഞ്ഞ് പവന് 52,440 രൂപയായി, ആഗസ്റ്റ് 15 ന് വിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 16 ന് 80 രൂപ ഉയർന്ന 52, 520 ആയിരുന്നു, ആഗസ്റ്റ് 17 ന് 840 രൂപ ഉയർന്ന് 53,360 ആയി, ആഗസ്റ്റ് 18 നും 19 നും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 20 ന്  80 രൂപ കുറഞ്ഞ് 53280 ആയി, ആഗസ്റ്റ് 21 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53,680 ൽ എത്തിയിരിന്നു. ആഗസ്റ്റ് 22 ന് 240 രൂപ കുറഞ്ഞ് സ്വർണ വില 53, 440 ലും ആഗസ്റ്റ് 23 ന് 160 രൂപ കുറഞ്ഞ് 53, 2880 രൂപയും ആഗസ്റ്റ് 24 ന് 280 രൂപ കൂടി 53,560 രൂപയായി, ആഗസ്റ്റ് 25 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു അതുപോലെ ആഗസ്റ്റ് 26 നും 27 നും വിലയിൽ മാറ്റമില്ലായിരുന്നു.  ആഗസ്റ്റ് 28 ന് 160 രൂപ ഉയർന്ന് 53720 ആയി ശേഷം ആഗസ്റ്റ് 29 ആയ ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.  ഇന്നിതാ സ്വർണ വിലയിൽ 80 രൂപ കുറഞ്ഞ്  53640 ആയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News