Online job scam: വീട്ടിലിരുന്ന് കൈ നിറയെ സമ്പാദിക്കാം!! ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കൂ..; നിര്‍മാതാവിന് നഷ്ടപ്പെട്ടത് 96 ലക്ഷം രൂപ

The producer lost Rs.96 lakh through Online job: ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി അന്വേഷിച്ച പൂണെ സ്വദേശിയായ നിര്‍മ്മാതാവിനാണ് പണം നഷ്ടപ്പെട്ടത്.   

Written by - Zee Malayalam News Desk | Last Updated : May 10, 2023, 06:41 PM IST
  • ഇന്ന് നമുക്ക് സ്വന്തം വീട്ടിലിരിന്നും മറ്റൊരു സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യാം.
  • രാജ്യത്ത് ദിനം പ്രതി വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
  • കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലായിരിക്കും തട്ടിപ്പിനിരയായവരുടെ രഹസ്യമായ കണക്കുകള്‍.
Online job scam: വീട്ടിലിരുന്ന് കൈ നിറയെ സമ്പാദിക്കാം!! ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കൂ..; നിര്‍മാതാവിന് നഷ്ടപ്പെട്ടത് 96 ലക്ഷം രൂപ

'ഇ-ലോകത്ത്' എല്ലാം ഓണ്‍ലൈന്‍ ആണ്. ആദ്യകാലങ്ങളില്‍ നേരിട്ട് പോയി ചെയ്തു കൊണ്ടിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഒരു മുറിക്കുള്ളില്‍ ഇരുന്നു കൊണ്ട് ചെയ്യാന്‍ സാധിക്കും. അതിലൊന്നാണ് ജോലികള്‍. പണ്ട് ഒരു സ്ഥാപനത്തില്‍ നേരിട്ടു പോയിട്ടു മാത്രമേ നമുക്ക് ജോലി ചെയ്യാന്‍ കഴിയാറുള്ളു. എന്നാല്‍ ഇന്ന് നമുക്ക് സ്വന്തം വീട്ടിലിരിന്നും മറ്റൊരു സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യാം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംവിധാനം വന്നത് പലര്‍ക്കും പ്രയോജനമായിരുന്നു. കുട്ടികളുള്ള അമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, മറ്റു കാര്യങ്ങള്‍ക്കിടയില്‍ പാര്‍ട്ട് ടൈം ആയി ജോലി അന്വേഷിക്കുന്നവര്‍ തുടങ്ങീ പലരും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ജോബുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഈ മേഖലയില്‍ തട്ടിപ്പും വര്‍ദ്ധിച്ചു വന്നു.

രാജ്യത്ത് ദിനം പ്രതി വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വീട്ടിലിരുന്ന് നിങ്ങള്‍ക്കൊരു ജോലി', 'ഓണ്‍ലൈന്‍ ജോബിലൂടെ ഈ വീട്ടമ്മ സമ്പാദിച്ചത് ലക്ഷങ്ങള്‍', ഓണ്‍ലൈനായി ജോലി അന്വേഷിക്കുന്നുവോ എങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക ചെയ്യൂ' എന്നിങ്ങനെ വിവിധ തരത്തിലുള്ള പരസ്യങ്ങളാണ് നമ്മള്‍ ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ഇതിനു പുറകേ പോയി വഞ്ചിതരാകുന്നത് നിരവധി ആളുകളാണ്. ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലായിരിക്കും തട്ടിപ്പിനിരയായവരുടെ രഹസ്യമായ കണക്കുകള്‍. മിക്കവര്‍ക്കും ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. അത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി അന്വേഷിച്ച പൂണെ സ്വദേശിക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് പുതിയ കേസ്. 

ALSO READ: വെറും 22 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റി!! അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ

 96 ലക്ഷം രൂപയാണ് പരസ്യ സിനിമാ നിര്‍മാതാവിന് നഷ്ടപ്പെട്ടതെന്ന് പൂണെ ടൈംസ് മിററ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള മെസേജിന് മറുപടി നല്‍കിയപ്പോള്‍ ചാറ്റ് ആപ്പിലെ ഒരു ഗ്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. ജോലിക്ക് സമ്മതിച്ചതോടെ തട്ടിപ്പുകാര്‍ അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ 'വെല്‍ക്കം ബോണസ്' ആയി 10,000 രൂപ നല്‍കുകയും ചെയ്തു. പിന്നീട് കൂടുതല്‍ വരുമാനം ലഭിക്കാനായി ചില പ്രീ-പെയ്ഡ് ജോലികള്‍ കൂടി ചെയ്യാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും ഇതിനായി പണവും വാങ്ങി. എന്നാല്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം ചോദിച്ചപ്പോള്‍ താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കി അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.  തട്ടിപ്പുകാര്‍  അദ്ദേഹത്തോട് ആദ്യം പ്രീ-പെയ്ഡ് ജോലികള്‍ക്കായി രണ്ട് ഗഡുക്കളായി 21,990 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു എന്നാണ് എഫ്ഐആര്‍ല്‍ സൂചിപ്പിച്ചിരിക്കുന്നത്.

പിന്നീട് തട്ടിപ്പുകാര്‍ തന്നെ നിര്‍മ്മാതാവിന് 24,809 രൂപ തിരികെ നല്‍കി. ശേഷം മറ്റൊരു ജോലിക്ക് 80,000 രൂപ വാങ്ങുകയും കമ്മിഷനടക്കം ആകെ 94,840 രൂപ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് വാങ്ങിയ പണമൊന്നും തിരിച്ചു നല്‍കിയില്ല. ഉയര്‍ന്ന കമ്മിഷനും മുഴുവന്‍ തുകയും നല്‍കാമെന്ന് പറഞ്ഞ് 35.25 ലക്ഷം രൂപ വാങ്ങി. എന്നാല്‍, ആവശ്യപ്പെട്ട തുക അടച്ച് ജോലി പൂര്‍ത്തിയാക്കിയിട്ടും അദ്ദേഹത്തിന് കമ്മിഷന്‍ ലഭിച്ചില്ല. പകരം, കൂടുതല്‍ നിക്ഷേപം നടത്താനാണ് തട്ടിപ്പുകാര്‍ പറഞ്ഞത്. ഇതോടെയാണ് പരാതിയുമായി ഇയാള്‍ മുന്നോട്ട് പോയത്.  പൂണെയിലെയും സമീപ പ്രദേശങ്ങളിലുമായി ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജോബ് തേടി പോയ പലരും ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികളോ മുന്‍ കരുതലോ എടുക്കുന്നില്ല എ്ന്നുള്ളതാണ് സത്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News