Cheapest BSNL Recharge Plan: വെറും 22 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റി!! അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ

Cheapest BSNL Recharge Plan:  BSNLന്‍റെ 22 രൂപയുടെ ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റിയന് നല്‍കുന്നത്.  അതായത്,   ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും വളരെ കുറച്ച് കോളുകൾ ചെയ്യുന്നവർക്കും എന്നാല്‍, ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ വളരെ ഗുണകരമാണ്.  

Written by - Zee Malayalam News Desk | Last Updated : May 9, 2023, 10:55 PM IST
  • എല്ലാ പ്ലാനുകളേയും കടത്തി വെട്ടുന്ന ഒരു പ്ലാനാണ്‌ ഇപ്പോള്‍ BSNL അവതരിപ്പിച്ചിരിയ്ക്കുന്നത്. BSNLന്‍റെ 22 രൂപയുടെ ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റിയന് നല്‍കുന്നത്.
Cheapest BSNL Recharge Plan: വെറും 22 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റി!! അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ

BSNL Recharge Plans: ഫോൺ റീചാര്‍ജ്ജ് ചെയ്യാനായി അധികം പണം മുടക്കാൻ താല്പര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ ബിഎസ്എൻഎൽ (BSNL) സിം കാർഡ് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. കാരണം, പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നു. 

Also Read:  BSNL Recharge Plans: 500 രൂപയിൽ താഴെയുള്ള അടിപൊളി പ്ലാനുകളുമായി ബിഎസ്എൻഎൽ  

ഇനി നിങ്ങള്‍ BSNL ഉപയോക്താവാണെങ്കില്‍ അധികം തുക മുടക്കാതെ തന്നെ ഏറെ നേട്ടങ്ങള്‍ നല്‍കുന്ന അതായത്, 500 രൂപയില്‍ താഴെ ചെലവ് വരുന്ന എന്നാല്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന നല്‍കുന്ന  നിരവധി പ്ലാനുകള്‍ ലഭ്യമാണ്. ഈ പ്ലാനുകളില്‍ ഡാറ്റ, കോളിംഗ്, മികച്ച വാലിഡിറ്റി എന്നിവയെല്ലാം ലഭ്യമാണ്. 

Also Read:  Silence Period Violation: തിരഞ്ഞെടുപ്പ് കമ്മീഷൻ "നിശബ്ദനും നിസ്സഹായനുമായ കാഴ്ചക്കാരനായി" തുടരുമോ അതോ..... ചോദ്യവുമായി കോണ്‍ഗ്രസ്‌  
 
എന്നാല്‍, എല്ലാ പ്ലാനുകളേയും കടത്തി വെട്ടുന്ന ഒരു പ്ലാനാണ്‌ ഇപ്പോള്‍ BSNL അവതരിപ്പിച്ചിരിയ്ക്കുന്നത്. അതായത്, ലഭ്യമായതില്‍ വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എന്ന് വേണമെങ്കില്‍ പറയാം.  .   

BSNLന്‍റെ 22 രൂപയുടെ ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റിയന് നല്‍കുന്നത്.  അതായത്,   ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും വളരെ കുറച്ച് കോളുകൾ ചെയ്യുന്നവർക്കും എന്നാല്‍, ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ വളരെ ഗുണകരമാണ്.  

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് BSNL ഈ റീ ചാര്‍ജ്ജ്  പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.  ഈ  റീചാർജിന്‍റെ വില വെറും 22 രൂപ മാത്രമാണ്. ഇനി 22 രൂപയിൽ എന്ത് കിട്ടുമെന്ന് ചോദിക്കുന്നവര്‍ സ്വയം ചിന്തിക്കുക. ഇത്രയും ചെറിയ തുക യ്ക്ക് നിങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, തെറ്റി. വാസ്തവത്തിൽ, ഈ റീചാർജ് പ്ലാന്‍, ഇന്റർനെറ്റ് ഉപയോഗിക്കാത്ത കൂടുതല്‍ കോളുകള്‍ ചെയ്യാത്ത ആളുകളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.  

Rs 22 പ്ലാനില്‍ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?   

BSNL ന്‍റെ 22 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്‍റെ നേട്ടങ്ങളെക്കുറിച്ച്  പറയുമ്പോള്‍ അതിന്‍റെ വാലിഡിറ്റിയാണ് പ്രധാനം. അതായത്, ഈ പ്ലാന്‍ 90 ദിവസത്തേക്ക് അതായത് 3 മാസത്തേക്ക്   വാലിഡിറ്റി നല്‍കുന്നു. വിലകൂടിയ പ്ലാനുകളിൽ പോലും, 90 ദിവസത്തെ വാലിഡിറ്റി വളരെ കുറവാണു ലഭിക്കുന്നത്.  എന്നാൽ ഈ ₹ 22 റീചാർജ് പ്ലാനിൽ നിങ്ങൾക്ക് 90 ദിവസത്തെ വാലിഡിറ്റി പൂർണമായി ഓഫർ ചെയ്തിട്ടുണ്ട്. 

ഇനിയുമുണ്ട് ഏറെ ആനുകൂല്യങ്ങള്‍,  ഈ വിലകുറഞ്ഞ റീചാർജ് പ്ലാനിൽ മറ്റൊരു വലിയ ആനുകൂല്യംകോടി ലഭിക്കുന്നു. ലോക്കൽ, എസ്ടിഡി കോളുകൾക്ക് മിനിറ്റിന് 30 പൈസ എന്നതാണ്  കോൾ നിരക്ക്. നിങ്ങളുടെ പണം ലാഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ റീചാർജ് പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണെന്ന് തെളിയിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News