Gold Rate Today in Kerala: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, ഇന്ന് വര്‍ദ്ധിച്ചത് ഗ്രാമിന് 35 രൂപ...!!

സ്വര്‍ണവില വീണ്ടും ഉയരുന്നു.   ഇന്ന് പവന് (8 ഗ്രാം) വര്‍ദ്ധിച്ചത്   280 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 06:07 PM IST
  • സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് പവന് (8 ഗ്രാം) വര്‍ദ്ധിച്ചത് 280 രൂപയാണ്.

    35,080 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്.
  • ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 4,385 രൂപയാണ് ഇന്നത്തെ നിരക്ക്.
Gold Rate Today in Kerala: സ്വര്‍ണവിലയില്‍  വന്‍ കുതിപ്പ്, ഇന്ന് വര്‍ദ്ധിച്ചത്  ഗ്രാമിന് 35 രൂപ...!!

Kochi: സ്വര്‍ണവില വീണ്ടും ഉയരുന്നു.   ഇന്ന് പവന് (8 ഗ്രാം) വര്‍ദ്ധിച്ചത്   280 രൂപയാണ്.

35,080 രൂപയ്ക്കാണ്  ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച്  4,385 രൂപയാണ് ഇന്നത്തെ നിരക്ക്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വില താഴ്ന്നതിന് ശേഷമാണ് ഇന്നലെ മുതല്‍  സ്വര്‍ണവില (Gold Rate)   കുതിച്ചുയര്‍ന്നത്‌.   പവന്   160 രൂപയാണ്  ചൊവ്വാഴ്ച വര്‍ദ്ധിച്ചത്.  34,800 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍  (8 ഗ്രാം) സ്വര്‍ണത്തിന്‍റെ  വില. ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച  സ്വര്‍ണം.   

ഈ മാസത്തിന്‍റെ  ആരംഭത്തില്‍  സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു.  സെപ്റ്റംബര്‍ 1ന് പവന്  (8 ഗ്രാം)  35,440 രൂപയായിരുന്നു വില.  ഈ മാസം 4, 5, 6 തീയതികളില്‍ പവന് വില 35,600 രൂപ വരെ ഉയര്‍ന്നിരുന്നു.  

ഓണക്കാലത്ത് ഉയര്‍ന്നുനിന്ന സ്വര്‍ണവില  (Gold Rate) ഉത്സവകാലം കഴിഞ്ഞതോടെ താഴുകയായിരുന്നു.  രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിപണി വിദഗ്ധരുടെ   വിലയിരുത്തല്‍.

അതേസമയം,  സ്വര്‍ണ വില  കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്  ദീര്‍ഘകാല നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്  വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍.  സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.  

Also Read: Gold Rate Today in Kerala: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം, ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം

അതേസമയം, ഈ  വര്‍ഷം അവസാനത്തോടെ സ്വര്‍ണവില  വീണ്ടും  കുതിയ്ക്കുമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വൈകിക്കേണ്ട... 

രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (10 ഗ്രാം)  ചുവടെ: -

ചെന്നൈ                       :       ₹44,100 

മുംബൈ                       :      ₹45,340 

ന്യൂഡൽഹി                 :      ₹45,660 

കൊൽക്കത്ത               :      ₹45,560  

ബാംഗ്ലൂർ                       :     ₹43,850  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News