Gold Rate Today : ആശ്വാസത്തോടെ ഓണം ഒരുങ്ങാം; ഇന്ന് സ്വർണവില കുറഞ്ഞു

Gold Rate Today August 28 : കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 01:55 PM IST
  • ഓഗസ്റ്റ് 24ന് സ്വർത്തിന്റെ വില ഉയർന്ന് 5,450 രൂപയിൽ എത്തിയിരു
  • ഇന്നലെ 27-ാം തീയതി വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.
Gold Rate Today : ആശ്വാസത്തോടെ ഓണം ഒരുങ്ങാം; ഇന്ന് സ്വർണവില കുറഞ്ഞു

Gold Price Today August 28 : മലയാളികളുടെ ഉത്രാടപ്പാച്ചില്ലിനിടെ സന്തോഷ വാർത്ത. ഇന്ന് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് ഓഗസ്റ്റ് 28ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് അഞ്ച് രൂപയാണ് ഇടിഞ്ഞത്. പവന് കുറഞ്ഞത് 40 രൂപ. ഓഗസ്റ്റ് 24ന് സ്വർത്തിന്റെ വില ഉയർന്ന് 5,450 രൂപയിൽ എത്തിയിരുന്നെങ്കിലും പിന്നീട് ഇന്നലെ 27-ാം തീയതി വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5445 രൂപയാണ്. പവന് 43,560 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 

ALSO READ : Gold Rate Today : ഇന്നും ആശ്വാസം, സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില പരിശോധിക്കാം

ഇന്നലത്തെ സ്വർണവില

ഗ്രാമിന്- 5450 രൂപ
പവന്- 43,600 രൂപ

അതേസമയം ഇന്നത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 80 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News