Social Security Pension August: ക്ഷേമ പെൻഷൻ ഓണത്തിന്‌ മുൻപ് കയ്യിലെത്തും; തുക ഇത്രയുമാണ്

നിലവിൽ സംസ്ഥാനത്ത് ആകെ 60 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. കേരളത്തിലെ വിവിധ ബാങ്ക്  അക്കൗണ്ടുകള്‍ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ ആളുകൾക്ക് വിതരണം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 12:50 PM IST
  • നിലവിൽ സംസ്ഥാനത്ത് ആകെ 60 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്
  • സംസ്ഥാനത്തെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ വിതരണം ചെയ്യുന്നത്
  • 1000 കോടിയോളം കടമെടുത്താണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത്
Social Security Pension August: ക്ഷേമ പെൻഷൻ ഓണത്തിന്‌ മുൻപ് കയ്യിലെത്തും; തുക ഇത്രയുമാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഓണത്തിന്‌ മുൻപ് ആളുകളുടെ കയ്യിലെത്തും. തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിച്ച് ആഗസ്റ്റ് 23-ന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുടിശ്ശിക അടക്കം 3200 രൂപയാണ് ആളുകൾക്ക് ലഭിക്കുന്നത്. ഇതിനായി നിലവിൽ ധനവകുപ്പ് 1762 കോടി അനുവദിച്ചിട്ടുണ്ട്.  1550 കോടി സാമൂഹിക സുരക്ഷ പെൻഷനും 212 കോടി ക്ഷേമനിധിക്കുമായാണ് നൽകിയിട്ടുള്ളത്.

നിലവിൽ സംസ്ഥാനത്ത് ആകെ 60 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. കേരളത്തിലെ വിവിധ ബാങ്ക്  അക്കൗണ്ടുകള്‍ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ ആളുകൾക്ക് വിതരണം ചെയ്യുന്നത്. 1000 കോടിയോളം കടമെടുത്താണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത്. ഓണം ചെലവിനായും ഇനിയും കടമെടുക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനിടയിൽ സർക്കാർ ജീവനക്കാരുടെ ബോണസ് അടക്കം പ്രഖ്യാപിച്ചിരുന്നു.

ജനകീയ ഹോട്ടലിൽ ഇനി ഊണിന് 30 രൂപ; പാഴ്സലിനും നിരക്ക് കൂട്ടി പുതിയ ഉത്തരവ്

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിൻറെ നിരക്ക് വർധിപ്പിച്ചു. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിൻ്റെ വില 30 രൂപയാക്കിയാണ് ഉയർത്തിയത്. പാഴ്സൽ ഊണിന്റെ വില 35 രൂപയാക്കി വർധിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം  പദ്ധതിയുടെ ഭാഗമായാണ് ജനീകീയ ഹോട്ടലുകൾ ആരംഭിച്ചത്.സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News