SI Suspension: മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി, SIയ്ക്ക് സസ്പെന്‍ഷന്‍

ഇരുചക്രവാഹന (Two wheeler) യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനെയാണ് സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 03:02 PM IST
  • ഇരുചക്രവാഹന (Two wheeler) യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സബ്ബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
  • എസ്ഐ ഡ്രൈവിംഗ് ലൈസന്‍സ് (driving License) തട്ടിയെടുക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
  • മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന് പരാതി നൽകിയിരുന്നു.
  • കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി ആണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
SI Suspension: മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി, SIയ്ക്ക് സസ്പെന്‍ഷന്‍

കൊല്ലം: ഇരുചക്രവാഹന (Two wheeler) യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് (driving License) തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ സബ്ബ് ഇൻസ്പെക്ടർക്ക് (Sub Inspector) സസ്പെൻഷൻ. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനെയാണ് സർവീസിൽ നിന്ന് സസ്പെന്‍ഡ് (Suspension) ചെയ്തത്. 

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്താണ് അജിത്ത് കുമാർ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

Also Read: Kerala Police Controversies : തെറികളും നല്ലനടപ്പും, പോലീസ് പഠിച്ചതും പഠിപ്പിക്കുന്നതും-കേരളത്തിൽ

കഴിഞ്ഞ കുറേ നാളുകളായി നിരവധി പരാതികളാണ് കേരള പോലീസിനെതിരെ ഉയരുന്നത്. ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് (Pink Police) പരസ്യ വിചാരണ ചെയ്തത് ഉൾപ്പെടെയുള്ളത് പരാതികളിൽ നട്ടം തിരിയുകയാണ് കേരള പോലീസ്. ആറ്റിങ്ങൽ സംഭവത്തിൽ പോലീസുകാരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് (DGP) റിപ്പോർട്ടും തേടി.

Also Read: Kerala Police: കേരളാ പോലീസിന് സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ, ഉടൻ സ്ഥാപിക്കുമെന്ന്-മുഖ്യമന്ത്രി

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസുദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. 

Also Read: Pink Police പരസ്യ വിചാരണ; പൊലീസുകാരിക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരൻ, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

പെണ്‍കുട്ടിയെയും അച്ഛനെയും പൊതുമധ്യത്തിൽ അപമാനിച്ച ആറ്റിങ്ങൽ പിങ്ക് പൊലീസിലെ (Pink Police) വനിതാ സിവിൽ പൊലീസ് ഓഫീസർ (Civil Police Officer) സി പി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. 15 ദിവസത്തെ നല്ല നടപ്പു പരിശീലനവും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം (Kollam) ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്. രജിതയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന തരത്തിൽ ആക്ഷേപമുയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News