എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഉപഭോക്താക്കൾക്കായിതാ ഒരു സന്തോഷ വാർത്ത. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്ന് കൂടിയായ എച്ച്ഡിഎഫ്സി അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ഫെബ്രുവരി 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇനിമുതൽ എച്ച്ഡിഎഫ്‌സിയിൽ സ്ഥിര നിക്ഷേപത്തിന് ചേരുന്നവർക്ക് 7.75 ശതമാനം വരെ മികച്ച പലിശനിരക്ക് ലഭിക്കും.
രണ്ട് കോടിയിൽ താഴെയുള്ള എഫ്ഡിക്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കാണ് ബാങ്ക് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ 0.25 ശതമാനം അല്ലെങ്കിൽ നിലവിലെ നിരക്കുകളിൽ നിന്നും 25 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. ഈ നിരക്കുകൾ 2024 ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നു, HDFC വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച് പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്.
കാലയളവ്
18 മാസം മുതൽ 21 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 7.25 ശതമാനം പലിശയാണ് പൊതു നിക്ഷേപകർക്ക് നൽകുക. ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും നൽകും. ഇതിനൊപ്പം 5 വർഷം, 1 ദിവസം മുതൽ 10 വർഷം വരെയുള്ള FD-കളിലും മുതിർന്ന പൗരന്മാർക്ക് പരമാവധി പലിശ ലഭിക്കും.
5 വർഷം, 10 വർഷം കാലാവധികളിലുള്ള എഫ്ഡികളിൽ, സാധാരണ നിക്ഷേപകർക്ക് പരമാവധി 7 ശതമാനം വരെ പലിശയും മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ 7.75 ശതമാനം പലിശയും ലഭിക്കും.
നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെ
എച്ച്ഡിഎഫ്സിയുടെ വെബ്‌സൈറ്റ് പ്രകാരം നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുള്ള എഫ്ഡികളിൽ വ്യത്യസ്ത പലിശ നിരക്കിൽ പണം നിക്ഷേപിക്കാം. 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയും. 18 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള എഫ്ഡികളുടെ പലിശ 25 ബേസിസ് പോയിൻ്റുകൾ ബാങ്ക് വർദ്ധിപ്പിച്ച് 7 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായുമാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് എച്ച്ഡിഎഫ്സിയുടെ വെബ്സൈറ്റിൽ പരിശോധിക്കാം.
എത്ര രൂപ കിട്ടും
1 ലക്ഷം രൂപയാണെങ്കിൽ പരമാവധി 7.25 രൂപ പലിശ പ്രകാരം 1 വർഷത്തേക്ക് 7,450 പലിശ ലഭിക്കും അതായത് 12 മാസം കൊണ്ട് 1,07,450 ലഭിക്കും. അതല്ല 3 വർഷത്തേക്കാണെങ്കിൽ 24,055 പലിശ ലഭിക്കും. ഇനിയിത് 5 വർഷത്തേക്കാണെങ്കിൽ 43,226 പലിശ നിങ്ങൾക്ക് നേടാം. അതായത് കാലാവധി പൂർത്തിയാവുമ്പോൾ 1,43,226 രൂപയാകും നിങ്ങളുടെ ആകെ നിക്ഷേപം. മുതിർന്ന പൗരൻമാരുടെ നിരക്കാണിത്. സാധാരണ പൗരൻമാർക്ക് ഇത് വ്യത്യസ്തമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy