Gold Rate Today : റെക്കോർഡും മറികടന്ന് സ്വർണവില 50,000ത്തിലേക്ക്; ഇന്നും വില വർധിച്ചു

Kerala Gold Rate Today March 8th 2024 : മാർച്ച് മാസം ആരംഭിച്ച് ഇതുവരെ ഒരു തവണ സ്വർണത്തിന്റെ വില താഴേക്ക് വന്നിട്ടില്ല

Written by - Jenish Thomas | Last Updated : Mar 8, 2024, 12:17 PM IST
  • ഒരു ഗ്രാം സ്വർണത്തിന് ഉയർന്നിരിക്കുന്നത് 15 രൂപയാണ്.
  • ഒരു പവന് വർധിച്ച വില 120 രൂപയാണ്.
  • ഒരു ഗ്രാം ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,025 രൂപയാണ്.
  • പവന്റെ വില 48,200 രൂപയാണ്.
Gold Rate Today : റെക്കോർഡും മറികടന്ന് സ്വർണവില 50,000ത്തിലേക്ക്; ഇന്നും വില വർധിച്ചു

Kerala Gold Price Today 08.03.2024 : മാർച്ച് മാസത്തിലെ ചൂടിനെക്കാളും അതികഠനമായിരിക്കുകയാണ് സ്വർണവില. മാർച്ച് മാസം ആരംഭിച്ച കുത്തനെ വർധിച്ച സ്വർണവില സർവ്വകാല റെക്കോർഡും മറികടന്ന 50,000ത്തിലേക്ക് കുതിക്കുകയാണ്. ഇന്ന് മാർച്ച് എട്ടാം തീയതി വെള്ളിയാഴ്ച സ്വർണവില കൂടി. മാർച്ച് ആരംഭിച്ച ഇത് ആറാം തവണയാണ് സംസ്ഥാനത്തെ സ്വർണവില മുകളിലേക്ക് കുതിക്കുന്നത്. തുടർച്ചയായി നാലാം ദിവസമാണ് സ്വർണവില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസം ആരംഭിച്ച് ഇതുവരെ സ്വർണത്തിന്  പവന് ഉയർന്നിട്ടുള്ളത് 2,120 രൂപയാണ്. 

ഇന്നലെ മാർച്ച് ഏഴാം തീയതിയാണ് ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുകയാണ്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ വില ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.

ALSO READ : Gold Rate Today: ആഭരണ പ്രേമികളെ നിരാശരാക്കി സ്വര്‍ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ!!

ഇന്നത്തെ സ്വർണവില

ഇന്ന് മാർച്ച് എട്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് ഉയർന്നിരിക്കുന്നത് 15 രൂപയാണ്. ഒരു പവന് വർധിച്ച വില 120 രൂപയാണ്. ഒരു ഗ്രാം ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,025 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 48,200 രൂപയാണ്.

മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)

മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി) 

മാർച്ച് 6 - 47,760 രൂപ (200  രൂപ കൂടി)

മാർച്ച് 7 - 48,080 രൂപ (320  രൂപ കൂടി)

മാർച്ച് 8- 48,200 രൂപ (120  രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് അമ്പത് പൈസയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News