പോസ്റ്റോഫീസാണ് നിക്ഷേപങ്ങൾക്ക് താരതമ്യേനെ മികച്ച സുരക്ഷിതത്വവും പലിശയും നൽകുന്നത്. ഇത്തരത്തിൽ നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പോസ്റ്റോഫീസ് നിക്ഷേപമാണ് നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റ്. നിലവിൽ നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിൽ 7.70 ശതമാനം വരെ പലിശ നിങ്ങൾക്ക് നേടാൻ കഴിയും. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം.
1000 രൂപ മുതൽ നിക്ഷേപം
നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. അതായത് പരമാവധി നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഏതൊരു പൗരനും സ്കീമിൽ അക്കൗണ്ട് തുറക്കാം. ഇതിനൊപ്പം ജോയിൻ്റ് അക്കൗണ്ടിനുള്ള സൗകര്യവുമുണ്ട്. രണ്ടോ മൂന്നോ പേർക്ക് ജോയിൻ്റ് അക്കൗണ്ട് തുറക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്തവരുടെ പേരിൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ നിക്ഷേപങ്ങൾ ആരംഭിക്കാം. 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് എൻഎസ്‌സി തുടങ്ങാം. നിങ്ങൾക്ക് ഒരേസമയം ഒന്നിലധികം NSC അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും.
സ്കീം മെച്യുരിറ്റി
പരമാവധി 5 വർഷമാണ് പദ്ധതിയുടെ മെച്യുരിറ്റി കാലാവധി. വാർഷികാടിസ്ഥാനത്തിൽഷ പലിശ സ്കീമിൽ കൂട്ടും. ഉറപ്പുള്ള വരുമാനമാണ് ഇതിൻറെ ഏറ്റവും ആകർഷകമായ കാര്യം. സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് നികുതി ഇളവ് ലഭ്യമാണ്, എല്ലാ വർഷവും 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
ഭാഗികമായി പിൻവലിക്കൽ സാധിക്കില്ല
മറ്റ് സ്കീമുകളിൽ നിന്ന് വ്യത്യസ്തമായി നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിൽ നിന്ന് നിങ്ങൾക്ക് നിക്ഷേപിച്ച തുക ഭാഗികമായി പിൻവലിക്കാൻ സാധിക്കില്ല. അതായത്, 5 വർഷത്തിന് ശേഷം മാത്രമേ നിങ്ങൾക്ക് മുഴുവൻ തുകയും ഒരേസമയം ലഭിക്കൂ. ഒരൊറ്റ അക്കൗണ്ടിലോ ജോയിന്റ് അക്കൗണ്ടിലോ ഉള്ള ഏതെങ്കിലും അക്കൗണ്ട് ഉടമകളുടെ മരണം, കോടതി ഉത്തരവ്, പണയം പോലുള്ള പ്രശ്നങ്ങളിൽ തുടങ്ങി നിങ്ങൾക്ക് പിൻവലിക്കാൻ പ്രത്യേകം സാധിക്കും.
10 ലക്ഷം നിക്ഷേപിച്ചാൽ
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.7 എന്ന പലിശ നിരക്കിൽ നിങ്ങൾക്ക് 4,49,034 രൂപ പലിശയായി ലഭിക്കും, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ തുകയായി 14,49,034 രൂപ ലഭിക്കും. രാജ്യത്തിന്റെ ഏത് തപാൽ ഓഫീസ് വഴിയും നിങ്ങൾക്ക് ഇതിൽ നിക്ഷേപിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.