NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി, മാക്ക് സ്റ്റാറിനെതിരായ നടപടികൾ മാറ്റിവച്ച് എൻസിഎൽഎടി

യെസ് ബാങ്കിന് കനത്ത തിരിച്ചടി,  യെസ് ബാങ്കിന്‍റെ അന്യായമായ വായ്പാ ഇടപാടുകൾ വെളിച്ചത്ത്. മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ടേം ലോൺ നടപടിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന്  കമ്പനിയ്ക്കെതിരായ പാപ്പരത്വ നടപടികൾ NCLAT മാറ്റിവച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 11:24 AM IST
  • മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ടേം ലോൺ നടപടിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിയ്ക്കെതിരായ പാപ്പരത്വ നടപടികൾ NCLAT മാറ്റിവച്ചു.
NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി, മാക്ക് സ്റ്റാറിനെതിരായ നടപടികൾ മാറ്റിവച്ച് എൻസിഎൽഎടി

NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി,  യെസ് ബാങ്കിന്‍റെ അന്യായമായ വായ്പാ ഇടപാടുകൾ വെളിച്ചത്ത്. മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ടേം ലോൺ നടപടിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന്  കമ്പനിയ്ക്കെതിരായ പാപ്പരത്വ നടപടികൾ NCLAT മാറ്റിവച്ചു. 

മാക്ക് സ്റ്റാറിനെതിരായ പാപ്പരത്വ നടപടികൾ NCLAT മുംബൈ , 2021 ഒക്ടോബറിലാണ് ആരംഭിച്ചത്.  നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (National Company Law Appellate Tribunal (NCLAT) കമ്പനിയ്ക്കെതിരെയുള്ള  നടപടികള്‍ തത്ക്കാലം മാറ്റിവച്ചിരിയ്ക്കുകയാണ്. NCLT നടത്തിയ അന്വേഷണത്തില്‍  ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് കമ്പനിയും ബാങ്കും ചേര്‍ന്ന് നടത്തിയ വന്‍  അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്.   

Also Read:  Rice Export: പൊടിയരി കയറ്റുമതി നിരോധിച്ച് ഇന്ത്യ, ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം

 വ്യാഴാഴ്ചയാണ്  മാക്ക് സ്റ്റാർ മാർക്കറ്റിംഗിനെതിരായ പാപ്പരത്ത നടപടികൾ മാറ്റിവച്ചതായി  NCLT അറിയിച്ചത്. മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ലോണ്‍  ഇടപാടില്‍ വന്‍ അഴിമതിയാണ്  NCLT  കണ്ടെത്തിയിരിയ്ക്കുന്നത്. ബാങ്കും കമ്പനിയും ചേര്‍ന്നുള്ള ഒത്തുകളിയാണ് "കമ്പനിയുടെ സാമ്പത്തിക കടമെമെന്നാണ്"  NCLT യുടെ കണ്ടെത്തല്‍.  

ഇൻസോൾവൻസി & പാപ്പരത്ത കോഡിലെ സെക്ഷൻ 5(8) പ്രകാരം നിർവചിച്ചിരിക്കുന്ന സാമ്പത്തിക കടത്തിന്‍റെ  നിർവചനത്തിന്‍റെ  പരിധിയിൽ ഇത്തരം സാമ്പത്തിക ഒത്തുകളി ഇടപാടുകൾ വരുന്നില്ലെന്നും അതിനാലാണ് പപ്പാരത്വ നടപടികള്‍ തത്ക്കാലം  മാറ്റിവയ്ക്കുന്നത് എന്നും  NCLAT അറിയിച്ചു. ഇതുവരെ കൈക്കൊണ്ട എല്‍  നടപടികളും NCLAT റദ്ദാക്കി. 

ഞെട്ടിക്കുന്ന വിവരങ്ങളാണ് NCLAT അന്വേഷണത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്.  മാക്ക് സ്റ്റാറുമായി ചേര്‍ന്ന്  147.6 കോടിയുടെ അന്യായ വായ്പാ ഇടപാടുകളാണ് യെസ് ബാങ്ക് നടത്തിയിരിയ്ക്കുന്നത്.  

അതായത്,  മാക്ക് സ്റ്റാറിന്‍റെ പേരില്‍ യെസ് ബാങ്ക് അനുവദിച്ച  147.6 കോടി രൂപയുടെ 99% - ല്‍ അധികവും  അതേ ദിവസം അല്ലെങ്കിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ  ബാങ്കിലേക്ക് തിരികെ എത്തി യതായി NCLAT കണ്ടെത്തി.   100 കോടി രൂപ ചെലവിൽ നിർമിച്ച രണ്ടു വർഷം പഴക്കമുള്ള ‘കലെഡോണിയ’ കെട്ടിടം നവീകരിക്കുന്നതിനാണ് മാക്ക് സ്റ്റാറിന് യെസ് ബാങ്ക് വന്‍ തുക അനുവദിച്ചത്.

സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട്  മാക്ക് സ്റ്റാറിനെതിരെയും  യെസ് ബാങ്കിനെതിരെയും നിയമ നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന...  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

   

 

Trending News