ന്യൂഡൽഹി: മൂന്ന് മാസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ജിയോയുടെ തിരിച്ചുവരവ്. മാർച്ചിൽ 1.2 ദശലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ ചേർത്തു. ഇതോടെ ജിയോയുടെ ആകെ വരിക്കാർ 404 ദശലക്ഷമായി ഉയർന്നു. അതേസമയം വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണത്തിലുണ്ടായ നഷ്ടം തുടരുകയാണ്. എയർടെൽ ഈ മാസം 2.25 ദശലക്ഷം ഉപഭോക്താക്കളെ നേടി മുന്നേറ്റം തുടരുകയാണ്. ഇതോടെ എയർടെലിന്റെ വരിക്കാരുടെ എണ്ണം 360.03 ദശലക്ഷമായി.
Press Release No. 32/2022 regarding TRAI releases Telecom Subscription Data as on 31st March, 2022https://t.co/SSNYMjZurh
— TRAI (@TRAI) May 12, 2022
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാർച്ച് മാസത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെലികോം അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ സബ്സ്ക്രൈബർ ഡാറ്റ അനുസരിച്ച് ജിയോയുടെ ഏറ്റവും ഉയർന്ന ഓഹരി വിഹിതം 35.37 ശതമാനം ആയി തുടരുന്നു. ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 ദശലക്ഷം ഉപഭോക്താക്കളെയും വോഡഫോൺ ഐഡിയയ്ക്ക് 1.5 ദശലക്ഷം ഉപഭോക്താക്കളെയും നഷ്ടപ്പെട്ടു.
ജനുവരിയിൽ ജിയോയ്ക്കും വോഡഫോൺ ഐഡിയയ്ക്കും യഥാക്രമം 9.3 ദശലക്ഷവും 300,000 ഉപയോക്താക്കളും നഷ്ടപ്പെട്ടു. ഡിസംബറിൽ, ജിയോയ്ക്ക് 13 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായും മിന്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഭാരതി എയർടെൽ 31.55 ഓഹരികളുമായി നഷ്ടം കുറച്ചു. വോഡഫോൺ ഐഡിയയുടെ ഓഹരി 22.83 ആയി കുറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...